Wednesday, April 24, 2019 Last Updated 25 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.51 AM

ശബരിമല നട നാളെ തുറക്കും

uploads/news/2019/02/287200/re5.jpg

ശബരിമല: കുംഭമാസ പൂജകള്‍ക്കായി നാളെ അയ്യപ്പക്ഷേത്രനട തുറക്കും. യുവതീ പ്രവേശനവമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും.
നാളെ വൈകിട്ട്‌ അഞ്ചിന്‌ തന്ത്രി കണ്‌ഠരര്‌ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി നട തുറന്ന്‌ ശ്രീലകത്ത്‌ നെയ്‌വിളക്ക്‌ തെളിക്കും. നാഗര്‍നടയും ഗണപതി നടയും തുറന്നശേഷം പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 17-നു രാത്രി 10-ന്‌ നട അടയ്‌ക്കും.
തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്‌ക്കല്‍ വരെയേ അനുവദിക്കൂവെന്ന്‌ ജില്ലാ പോലീസ്‌ മേധാവി ടി. നാരായണന്‍ അറിയിച്ചു. നിലയ്‌ക്കല്‍നിന്നും പമ്പയിലേക്കു കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഉപയോഗപ്പെടുത്തണം. സന്നിധാനത്തു പോലീസ്‌ ആസ്‌ഥാനത്തെ സ്‌പെഷല്‍ സെല്‍ എസ്‌.പി വി. അജിത്തും ഡിവൈ.എസ്‌.പിമാരായ പ്രതാപന്‍, പ്രദീപ്‌ കുമാര്‍ എന്നിവരും പമ്പയില്‍ ടെലികമ്മ്യൂണിക്കേഷന്‍ എസ്‌.പി മഞ്‌ജുനാഥ്‌, ഡിവൈ.എസ്‌.പിമാരായ ഹരികൃഷ്‌ണന്‍, വി. സുരേഷ്‌കുമാര്‍ എന്നിവരും നിലയ്‌ക്കലില്‍ കൊല്ലം സിറ്റി പോലീസ്‌ മേധാവി പി.കെ. മധു, ഡിവൈ.എസ്‌.പിമാരായ സജീവന്‍, ജവഹര്‍ ജനാര്‍ഡ്‌, എന്നിവരും സുരക്ഷയ്‌ക്കും ക്രമസമാധാന പാലനത്തിനും മേല്‍നോട്ടം വഹിക്കും. നാല്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ വീതം സന്നിധാനം, നിലയ്‌ക്കല്‍, പമ്പ മേഖലകളിലായി ഡ്യൂട്ടിയിലുണ്ടാകും. ദക്ഷിണ മേഖലാ എ.ഡി.ജി.പിയും ശബരിമല പോലീസ്‌ ചീഫ്‌ - കോഓര്‍ഡിനേറ്ററുമായ അനില്‍ കാന്ത്‌ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കും.

Ads by Google
Monday 11 Feb 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW