Monday, April 22, 2019 Last Updated 32 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.51 AM

സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

കോട്ടയം: ക്രൈസ്‌തവ സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ.
ശങ്കരപുരി എക്യുമെനിക്കല്‍ ഫോറത്തിന്റെ പ്രഥമ എക്യുമെനിക്കല്‍ പുരസ്‌കാരം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്‌നാനായ സഭ വലിയ മെത്രാപ്പോലീത്താ മോര്‍ സേവേറിയോസ്‌ കുര്യാക്കോസ്‌ പുരസ്‌കാരം സമര്‍പ്പിച്ചു.
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ ഉദ്‌ഘാടനം ചെയ്‌തു. എക്യുമെനിക്കല്‍ ഫോറം ചെയര്‍മാന്‍ ഡോ. സിറിയക്‌ തോമസ്‌ അധ്യക്ഷത വഹിച്ചു. ബ്രിട്ടനിലെ യോര്‍ക്ക്‌ രൂപത ആര്‍ച്ച്‌ബിഷപ്‌ ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു, മാര്‍ഗരറ്റ്‌ സെന്റാമു, പ്രഫ. പി.ജെ കുര്യന്‍, പി.എം സെബാസ്‌റ്റ്യന്‍ പൂവക്കോട്ട്‌, തോമസ്‌ കണ്ണന്തറ, ഡോ. ജോസ്‌ കാലായില്‍, സാബു ഡി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. ടി.ജെ ജോഷ്വാ, റവ.ഡോ. ആന്റണി നിരപ്പേല്‍ എന്നിവരെ ആദരിച്ചു.

Ads by Google
Monday 11 Feb 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW