Monday, April 22, 2019 Last Updated 29 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.51 AM

കുറവിലങ്ങാട്‌ പള്ളിയില്‍ മൂന്നുനോമ്പ്‌ തിരുനാളിന്‌ കൊടിയേറി

കുറവിലങ്ങാട്‌: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച്‌ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ്‌ തിരുനാളിന്‌ ആര്‍ച്ച്‌പ്രീസ്‌റ്റ്‌ ഫാ. ഡോ. ജോസഫ്‌ തടത്തില്‍ കൊടിയേറ്റി. നാളെ ചരിത്രപ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണത്തിനു പതിനായിരങ്ങള്‍ സാക്ഷ്യം വഹിക്കും.
ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മര്‍ത്തമറിയം ഫൊറോനാ പളളിയിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണു മൂന്നുനോമ്പ്‌. തിരുനാള്‍ ദിവസങ്ങളില്‍ ലത്തീന്‍, മലങ്കര റീത്തുകളിലും സുറിയാനി, ഹിന്ദി ഭാഷകളിലുമുള്ള പരിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കും. യൗനാന്‍ നിവ്യായുടെ കപ്പല്‍ യാത്രയുടെ അനുസ്‌മരണമാണ്‌ കപ്പല്‍ പ്രദക്ഷിണം. ഉച്ചയ്‌ക്ക്‌ ഒന്നിന്‌ പ്രദക്ഷിണം ആരംഭിക്കും. മുത്തിയമ്മയുടെ അനുഗ്രഹം തേടിയെത്തുന്ന വിശ്വാസിപ്രവാഹത്തിലൂടെയാണ്‌ കപ്പല്‍ നീങ്ങുന്നത്‌. പള്ളിയുടെ മുന്‍വശത്ത്‌ സ്‌ഥാപിച്ചിരിക്കുന്ന കല്‍ക്കുരിശിനു ചുറ്റും കപ്പല്‍ ആടിയുലയും. യൗനാന്‍ നിവ്യായെ കടലിലേക്ക്‌ എറിയുന്നതോടെ കടല്‍ ശാന്തമാകും. കുറവിലങ്ങാട്ടുനിന്നു താമസം മാറ്റിയവരുടെയും ഹൈറേഞ്ച്‌ മലബാര്‍ മേഖലയിലേക്കു കുടിയേറിപ്പാര്‍ത്തവരുടെയും ആണ്ടുവട്ടത്തിലെ പുനരാഗമനസംഗമമാണ്‌ ഇന്നുമുതല്‍ ബുധനാഴ്‌ചവരെയുളള ദിവസങ്ങളിലെ സാഹോദരകാഴ്‌ച. ബുധനാഴ്‌ചത്തെ തിരുനാളോടുകൂടി മൂന്നുനോമ്പ്‌ തിരുനാളിന്‌ കൊടിയിറങ്ങും. കുറവിലങ്ങാടും സമീപപ്രദേശങ്ങളെയും ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

Ads by Google
Monday 11 Feb 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW