Wednesday, April 24, 2019 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.51 AM

'സ്വദേശി ദര്‍ശന്‍' കേന്ദ്രത്തിന്റെ കാണിക്ക: സ്വാമി വിശുദ്ധാനന്ദ

uploads/news/2019/02/287196/re7.jpg

വര്‍ക്കല: ശ്രീനാരായണ ഗുരുവിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കാണിക്കയാണു സ്വദേശി ദര്‍ശന്‍ പദ്ധതിയെന്നു സ്വാമി വിശുദ്ധാനന്ദ. കഴിഞ്ഞ ദിവസം ശിവഗിരിയില്‍ നടന്ന സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഉദ്‌ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എം.പിമാരായ വി. മുരളീധരന്‍, റിച്ചാര്‍ഡ്‌ ഹേ തുടങ്ങിയവരുടെ ശ്രമഫലമായി പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ഷാ, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം തുടങ്ങിയവരാണു പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്‌ഥാന സര്‍ക്കാരിനെ ഒഴിവാക്കി കേന്ദ്രത്തെ നേരിട്ടു സമീപിച്ച്‌ കാര്യങ്ങള്‍ ചെയ്‌തതു മഠത്തിന്റെ ഗൂഢനീക്കമായിരുന്നുവെന്നു മുഖ്യാതിഥിയായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേന്ദ്ര- സംസ്‌ഥാന ബന്ധം പോലും ഇതുമൂലം കലുഷമായയേക്കാം. സ്വാമിമാര്‍ക്കു ചുറ്റും നില്‍ക്കുന്നവര്‍ക്കു രാഷ്‌ട്രീയമുണ്ടെങ്കില്‍ അതു ശിവഗിരിയില്‍ പ്രയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചാണു കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ എല്ലാ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നതെന്നു മന്ത്രി കടകംപള്ളി മറുപടിയായി കൃതജ്‌ഞതാ പ്രസംഗത്തില്‍ മഠം ട്രഷറര്‍ സ്വാമി ശാരദാനന്ദ പറഞ്ഞു.
കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എം.പിമാരായ റിച്ചാര്‍ഡ്‌ ഹേ, അഡ്വ. സമ്പത്ത്‌, വി. ജോയി എം.എല്‍.എ, ബി.ഡി. ജെ.എസ്‌. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ഐ.ടി.ഡി.എസ്‌. ചെയര്‍പേഴ്‌സണ്‍ നവനീത്‌ കൗര്‍, ഐ.ടി.ഡി.സി. ഡയറക്‌ടര്‍ കെ. പത്മകുമാര്‍, വൈസ്‌ പ്രസിഡന്റ്‌ രവി പണ്ഡിറ്റ്‌, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Monday 11 Feb 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW