Wednesday, April 24, 2019 Last Updated 42 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.48 AM

ഓഹരി റിവ്യൂ : നേട്ടം ആവര്‍ത്തിച്ചു വിപണികള്‍

ഓഹരി വിപണി നേട്ടം നിലനിര്‍ത്തി. വിദേശ ഫണ്ടുകള്‍ നിക്ഷേപകരായി മാറിയതും കേന്ദ്ര ബാങ്ക്‌ പലിശ നിരക്കില്‍ വരുത്തിയ മാറ്റങ്ങളും പ്രമുഖ ഇന്‍ഡക്‌സുകളുടെ മുന്നേറ്റത്തിന്‌ വേഗത പകര്‍ന്നു. അതേസമയം യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണെന്ന ഇ.യു. കമ്മിഷന്റെ വെളിപ്പെടുത്തല്‍ ഓഹരി കമ്മോഡിറ്റി വിപണികളില്‍ വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക്‌ കാരണമാകും.
സാമ്പത്തിക മാന്ദ്യം 2020 വരെ നിലനില്‍ക്കുമെന്നാണ്‌ വിലയിരുത്തുന്നത്‌. ഇതിനിടയില്‍ ചൈനയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധം പുതിയ തലങ്ങളിലേയ്‌ക്ക്‌ തിരിയുകയാണ്‌. തല്‍ക്കാലം ചൈനയുമായി ചര്‍ച്ചയ്‌ക്ക്‌ നീക്കം നടത്തിയിട്ടില്ലെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ പ്രതിസന്ധി തുടരുമെന്ന സൂചനയാണ്‌ നല്‍ക്കുന്നത്‌.
ഇന്ത്യന്‍ ഓഹരി വിപണി പ്രതിവാരനേട്ടത്തിലാണ്‌. ബോംബൈ സൂചിക 77 പോയിന്റും നിഫ്‌റ്റി 51 പോയിന്റും പോയവാരം ഉയര്‍ന്നു. കേന്ദ്ര ബാങ്ക്‌ പലിശനിരക്കില്‍ വരുത്തിയ മാറ്റം ഓഹരി സൂചികയില്‍ ചാഞ്ചാട്ടമുളവാക്കി. ആര്‍.ബി.ഐ. പലിശ നിരക്ക്‌ 25 ബേസിസ്‌ പോയിന്റ്‌ കുറച്ചു. പോയവാരം വിദേശ നിക്ഷേപക സ്‌ഥാപനങ്ങള്‍ 2,265 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. ആഭ്യന്തര നിക്ഷേപകര്‍ ഏകദേശം പന്ത്രണ്ട്‌ കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറി.
മുന്‍നിരയിലെ പത്തില്‍ എട്ടു കമ്പനികളുടെയും വിപണിമൂല്യത്തില്‍ മൊത്തം 53,741 കോടി രൂപയുടെ വര്‍ധന. ആര്‍.ഐ.എല്‍, ടി.സി.എസ്‌. എന്നിവ നേട്ടത്തില്‍ മുന്നിലാണ്‌.
മെറ്റല്‍, ഐടി, ബാങ്ക്‌, സ്‌റ്റീല്‍, റിയാലിറ്റി വിഭാഗങ്ങളില്‍ വാങ്ങല്‍ താല്‍പര്യം ദൃശ്യമായി. ബജാജ്‌ ഓട്ടോ ഒമ്പത്‌ ശതമാനവും ഹീറോ മോട്ടോകോര്‍പ്‌ നാലു ശതമാനവും കൊടക്‌ മഹീന്ദ്ര ബാങ്ക്‌ ഓഹരി മുന്നു ശതമാനവും ഉയര്‍ന്നു. കനത്ത തിരിച്ചടിനേരിട്ട ടാറ്റാ മോട്ടോഴ്‌സ്‌ ഓഹരി വില 17 ശതമാനം ഇടിഞ്ഞു. ഡി.ടി.ആര്‍.ആര്‍, എന്‍.ടി.പി.സി. എന്നിവയ്‌ക്കും തളര്‍ച്ച.
വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിന്‌ മുന്നില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ചാഞ്ചാട്ടം ദൃശ്യമായി. 71.46 ല്‍ നിന്ന്‌ രൂപ 71.82 വരെ ദുര്‍ബലമായെങ്കിലും വാരാന്ത്യം കരുത്ത്‌ തിരിച്ചുപിടിച്ചുകൊണ്ട്‌ 71.15 ലേയ്‌ക്ക്‌ കയറി. ഈവാരം വിനിമയമൂല്യം 70.84- 72.01 റേഞ്ചില്‍ കയറി ഇറങ്ങാം.
രാജ്യാന്തരവിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില താഴ്‌ന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ എണ്ണ വില ബാരലിന്‌ 55.33 ഡോളറില്‍നിന്നു 55.57 വരെ ഉയര്‍ന്നെങ്കിലും പിന്നീട്‌ നിരക്ക്‌ 51.97 ഡോളറായി ഇടിഞ്ഞു. വാരാന്ത്യം എണ്ണ വില 52.70 ഡോളറിലാണ്‌. ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ട്രോയ്‌ ഔണ്‍സിന്‌ 1318 ഡോളര്‍.
ബോംബെ ഓഹരി സൂചിക 35,469 ല്‍ നിന്ന്‌ 37,170 ലേയ്‌ക്ക്‌ ഉയര്‍ന്നശേഷം വാരാന്ത്യക്ലോസിങ്‌ വേളയില്‍ 36,546 ലാണ്‌. അനുകൂല വാര്‍ത്തകള്‍ പുറത്തുവന്നാല്‍ സൂചികയെ 37,050-37,555 പോയിന്റിലേയ്‌ക്കും ഉയരാം. അതേ സമയം വില്‍പ്പനക്കാര്‍ വിപണിയില്‍ പിടിമുറുക്കിയാല്‍ 36,162 -35,799 പോയിന്റില്‍ താങ്ങുണ്ട്‌.
നിഫ്‌റ്റി അഞ്ച്‌ മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലം ദര്‍ശിച്ചു. 10,893 പോയിന്റില്‍ നിന്ന്‌ 11,000 ലെ നിര്‍ണായക പ്രതിരോധം ഭേദിച്ച്‌ 11,118 വരെ ഉയര്‍ന്ന നിഫ്‌റ്റി വാരാന്ത്യം 10,944 പോയിന്റിലാണ്‌. ഈവാരം 11,096-11,249 ലും പ്രതിരോധം നേരിടാം. നിഫ്‌റ്റിക്ക്‌ താങ്ങ്‌ 10,812-10,681 പോയിന്റിലാണ്‌.

കെ.ബി. ഉദയഭാനു

Ads by Google
Monday 11 Feb 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW