Monday, February 11, 2019 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.48 AM

മാര്‍ക്കറ്റ്‌ റിവ്യൂ :അടിതെറ്റി കറുത്തപൊന്ന്‌

uploads/news/2019/02/287193/f1.jpg

വിയറ്റ്‌നാമില്‍നിന്നും ശ്രീലങ്കവഴി രണ്ടായിരം ടണ്‍ കുരുമുളക്‌ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലെത്തി. ഇറക്കുമതി ചെയ്‌ത മുളക്‌ ഇന്ത്യയിലെ വന്‍കിട ഇറക്കുമതിക്കാരുടെ ഗോഡൗണുകളിലേക്ക്‌ അടുത്തവാരം മാറ്റിത്തുടങ്ങും. ഇറക്കുമതി മുളക്‌ എത്തിയതോടെ ആഭ്യന്തര വിപണിയില്‍ കുരുമുളക്‌ ക്വിന്റലിന്‌ 400 രൂപ വീതം വിലകുറഞ്ഞു.
കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വില്‍പ്പനയ്‌ക്ക്‌ കുരുമുളക്‌ വരവ്‌ കൂടി. വിളവെടുപ്പ്‌ കഴിഞ്ഞ പുതിയ മുളകാണ്‌ വില്‍പ്പനയ്‌ക്കെത്തുന്നത്‌. കഴിഞ്ഞ ആഴ്‌ചയില്‍ കൊച്ചിയില്‍ വില്‍പ്പനയ്‌ക്ക്‌ 298 ടണ്‍ കുരുമുളകാണ്‌ എത്തിയത്‌. രാജ്യാന്തര വിപണിയില്‍ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ ഒരു ടണ്‍ കുരുമുളകിന്‌ 50 ഡോളര്‍ വിലകുറച്ച്‌ കയറ്റുമതി ഓഫര്‍ തുടങ്ങിയെങ്കിലും ഇനിയും കരാറായില്ല. വിയറ്റ്‌നാം രംഗത്തില്ല. െചെനീസ്‌ പുതുവല്‍സരത്തെ തുടര്‍ന്നാണ്‌ വിയറ്റ്‌നാം വിപണി വിട്ടത്‌.
ശ്രീലങ്ക 3000, ബ്രസീല്‍ 2000, ഇന്തോനേഷ്യ 2200 ഡോളറിലാണ്‌ അമേരിക്ക, യൂറോപ്പ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ ഓഫര്‍ ചെയ്‌തത്‌. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 35000 രൂപ. ഗാര്‍ബിള്‍ഡ്‌ മുളക്‌ ക്വിന്റലിന്‌ 37000 രൂപ.

റബര്‍വിലയില്‍ മാറ്റമില്ല

ടയര്‍ കമ്പനികള്‍ വില ഉയര്‍ത്താതെ വിപണിയില്‍ സജീവമായിരുന്നു. രാജ്യാന്തര വിപണിയില്‍ റബര്‍ വില ഉയര്‍ന്നിരിക്കെ അവധി കച്ചവടക്കാര്‍ വില ഉയര്‍ത്തിയെങ്കിലും അത്യാവശ്യക്കാരായ ടയര്‍ കമ്പനികള്‍ ആര്‍.എസ്‌.എസ്‌. നാല്‌ 124 രൂപയില്‍ വാങ്ങി. രാജ്യാന്തര വിപണിയില്‍ ടോക്കിയോ ആര്‍.എസ്‌.എസ്‌. നാല്‌ 116 ല്‍ വിറ്റത്‌ വാരാന്ത്യം 124 രൂപയിലാണ്‌ വിറ്റത്‌.
ബാങ്കോക്ക്‌ 112 ല്‍ വിറ്റത്‌ 123 ലാണ്‌ വാരാന്ത്യം വ്യാപാരം നടത്തിയത്‌. െചെന 115 ല്‍ വില മാറ്റമില്ലാതെ തുടര്‍ന്നു. റബറിന്‌ രാജ്യാന്തര വില ഉയര്‍ന്നിരിക്കെ വന്‍കിട ടയര്‍ കമ്പനികളാണ്‌ റബര്‍ വില പിടിച്ചുനിര്‍ത്തുന്നത്‌.
റബറിന്‌ രാജ്യാന്തര വില ഉയര്‍ന്നിരിക്കെ അവധി കച്ചവടക്കാര്‍ വരുംദിവസങ്ങളില്‍ അവധി വില ഉയര്‍ത്തിയാല്‍ ആഭ്യന്തര വിപണിയില്‍ റബര്‍ വില ഉയര്‍ന്നേക്കുമെന്നാണു വ്യാപാര വൃത്തങ്ങള്‍ പറയുന്നത്‌. കൊച്ചിയില്‍ 500 ടണ്‍ റബറിന്റെ വ്യാപാരം നടന്നു.
ടയര്‍ കമ്പനികള്‍ക്ക്‌ വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ രണ്ടായിരം ടണ്‍ റബര്‍ വാങ്ങി. വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 11100-11600 രൂപ, ആര്‍.എസ്‌.എസ്‌. നാല്‌ 12300 രൂപ.

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

കഴിഞ്ഞ ആഴ്‌ചയില്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ ചാഞ്ചാട്ടം വ്യാപാരികളെ അത്ഭുതപ്പെടുത്തി. ഏറ്റവും ഉയര്‍ന്ന റെക്കോഡ്‌ വിലയില്‍ കഴിഞ്ഞവാരം സ്വര്‍ണം വിറ്റത്‌ വ്യാപാര വൃത്തങ്ങളില്‍ ഉണര്‍വുണ്ടാക്കി. സ്വര്‍ണം പവന്‌ 24720 രൂപയില്‍ വിറ്റ്‌ നിര്‍ത്തിയത്‌ 24880 രൂപയെന്ന സര്‍വകാല റെക്കോഡിലെത്തി. പിന്നീട്‌ പവന്‌ 24640 രൂപയായി വിലകുറഞ്ഞു.
വാരാന്ത്യം വില വീണ്ടും കൂടി. പവന്‌ 24720 രൂപയില്‍ എത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. സ്വര്‍ണം ഔണ്‍സിന്‌ (31.100 മില്ലിഗ്രാം) 1318 ഡോളറില്‍ വില മാറ്റമില്ലാതെയാണ്‌ ലണ്ടനില്‍ വാരാന്ത്യം വ്യാപാരം നടന്നത്‌.

കേരോല്‍പ്പന്നങ്ങള്‍ക്ക്‌
വിലത്തകര്‍ച്ച

ശബരിമല കൊപ്ര വിപണിയില്‍ എത്തി. ഇതിനിടയില്‍ തമിഴ്‌നാട്ടില്‍നിന്നു കൊപ്ര വരവും കൂടിയതോടെ കൊപ്ര ക്വിന്റലിന്‌ 500 രൂപയും വെളിച്ചെണ്ണ ക്വിന്റലിന്‌ 700 രൂപയും വിലകുറഞ്ഞു. ശബരിമല സീസണ്‍ കഴിഞ്ഞതോടെയാണ്‌ കൊപ്ര, വെളിച്ചെണ്ണ വില ഇടിയാന്‍ തുടങ്ങിയത്‌.
കഴിഞ്ഞ ഒരുമാസത്തിനിടയില്‍ വെളിച്ചെണ്ണ ക്വിന്റലിന്‌ 1400 രൂപയാണ്‌ വില ഇടിഞ്ഞത്‌. കൊപ്രയ്‌ക്ക്‌ 1200 രൂപയും വില ഇടിഞ്ഞു. വാരാന്ത്യവില വെളിച്ചെണ്ണ ക്വിന്റലിന്‌ മില്ലിങ്‌ 17200 രൂപ. കൊപ്ര 11300 രൂപ.
രാജ്യാന്തര വിപണിയില്‍ നിക്ഷേപകരുടെ സാന്നിധ്യം തുടരുകയാണ്‌. രൂപയുടെ മൂല്യം ഡോളറുമായുള്ള വിനിമയ നിരക്കില്‍ 12 െപെസയുടെ നേട്ടമാണ്‌ കഴിഞ്ഞവാരം രേഖപ്പെടുത്തിയത്‌. രൂപ 71.27 െപെസയില്‍നിന്ന്‌ 71.15 െപെസയായി മെച്ചപ്പെട്ടു.

വിലയില്‍ മാറ്റമില്ല

ചുക്ക്‌ മീഡിയം ക്വിന്റലിന്‌ 25000, ബെസ്‌റ്റ്‌ ചുക്ക്‌ 28500 രൂപ. മഞ്ഞള്‍ 12500, അടക്ക ഒന്നാംതരം 23000, രണ്ടാംതരം 22000, വറ്റല്‍മുളക്‌ ക്വിന്റലിന്‌ ഒന്നാംതരം 13500, രണ്ടാംതരം 10500 രൂപ. പഞ്ചസാര 3460, അരി ജയ 2900, പച്ചരി 2800-2900, സുരേഖ 3200 രൂപ. ജാതിക്ക തൊണ്ടന്‍ 260, തൊണ്ടില്ലാത്തത്‌ 475, ജാതിപത്രി ചുവപ്പ്‌ 700, മഞ്ഞ 900, നാടന്‍ ഗ്രാമ്പു 725, പിണ്ണാക്ക്‌ എക്‌സ്‌പെല്ലര്‍ 2350, റോട്ടറി 2900 രൂപയില്‍ വില മാറ്റമില്ല.
തേയില കയറ്റുമതി ഇനത്തില്‍പ്പെട്ട ഓര്‍ത്തോഡക്‌സ്‌ ഇലത്തേയില കിലോയ്‌ക്ക്‌ ഒരു രൂപ മുതല്‍ രണ്ടു രൂപവരെ വിലകൂടിയാണ്‌ കൊച്ചിയില്‍ കഴിഞ്ഞവാരം ലേലം നടന്നത്‌. 151000 കിലോ ലേലത്തിനെത്തി.
ഇലത്തേയില സി.ടി.സി. 61000 കിലോ വിലയില്‍ മാറ്റമില്ല. പൊടിത്തേയില ഓര്‍ത്തോഡക്‌സ്‌ 11000 കിലോ, സി.ടി.സി. 880000 കിലോയും ലേലത്തിനെത്തി. വിലയില്‍ മാറ്റമില്ല.

വിലകുറഞ്ഞു

പാംഓയില്‍ ക്വിന്റലിന്‌ 70 രൂപ വില കുറഞ്ഞു. വെളിച്ചെണ്ണ വില കുറഞ്ഞതോടെയാണ്‌ പാംഓയില്‍ വില കുറച്ചത്‌. പാംഓയില്‍ ക്വിന്റലിന്‌ 6630 രൂപ.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google
Monday 11 Feb 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW