Monday, April 22, 2019 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.43 AM

നവദമ്പതികളെ അപമാനിച്ച കേസ്‌: അഞ്ചുപേര്‍ കൂടി അറസ്‌റ്റില്‍

കണ്ണൂര്‍: നവദമ്പതികളെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ അഞ്ചു പേര്‍ കൂടി അറസ്‌റ്റിലായി. വിവിധ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പ്‌ അഡ്‌മിന്‍മാരായ അഞ്ചു പേരെയാണ്‌ ശ്രീകണ്‌ഠപുരം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വ്യാജ പ്രചരണത്തില്‍ മാനസികബുദ്ധിമുട്ടുണ്ടാവുകയും ആരോഗ്യസ്‌ഥിതിയെ ബാധിക്കുകയും ചെയ്‌തതോടെ അനൂപിനെയും ജൂബിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ്‌ ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രമാണ്‌ ഗ്രൂപ്പുകളില്‍ പ്രചരിച്ചത്‌. വധുവിന്‌ വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്‌ത്രീധനം മോഹിച്ചാണ്‌ വരന്‍ വിവാഹം കഴിച്ചത്‌ എന്നൊക്കെയായിരുന്നു ഇവരുടെ പ്രചരണം. നിരവധി വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളിലേക്ക്‌ ഇവരുടെ ചിത്രവും മറ്റു വിവരങ്ങളും ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. പത്രത്തില്‍ നല്‍കിയ വിവാഹപരസ്യത്തിന്റെ ഫോട്ടോയും ചേര്‍ത്താണ്‌ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയത്‌. അടുത്തിടെയാണ്‌ പഞ്ചാബില്‍ വിമാനത്താവളത്തില്‍ ജീവനക്കാരനായ അനൂപും വിദേശത്ത്‌ സ്വകാര്യ കമ്പനി ജീവനക്കാരിയായ ജൂബിയും വിവാഹിതരായത്‌. കേസ്‌ തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്കു രണ്ടുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാം.

Ads by Google
Monday 11 Feb 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW