Wednesday, April 24, 2019 Last Updated 27 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.36 AM

കാര്‍ത്തിക്‌ അടിച്ചാല്‍ ധോണിയാകുമോ

uploads/news/2019/02/287124/s5.jpg

ഹാമില്‍ട്ടന്‍: എം.എസ്‌. ധോണിയെപ്പോലെ സിക്‌സറടിച്ചു കളി ജയിപ്പിക്കാനുള്ള ദിനേഷ്‌ കാര്‍ത്തിക്കിന്റെ ശ്രമം പാളിയതാണു സാമൂഹിക മാധ്യമങ്ങളിലെ ഇന്നലത്തെ പ്രധാന ട്രോള്‍. ന്യൂസിലന്‍ഡിനെതിരേ നടന്ന മൂന്നാം ട്വന്റി20 യില്‍ സിംഗിള്‍ എടുക്കാതെ വിട്ടതാണു ട്രോളിനു വഴിവച്ചത്‌. മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും ദിനേഷ്‌ കാര്‍ത്തിക്കിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
ടിം സൗത്തി എറിഞ്ഞ അവസാന ഓവറിലാണു കാര്‍ത്തിക്ക്‌ സിംഗിള്‍ എടുക്കാതിരുന്നത്‌. ജയിക്കാന്‍ ആറ്‌ പന്തില്‍ 16 റണ്‍ വേണമെന്ന അവസ്‌ഥയിലായിരുന്നു ഇന്ത്യ. സൗത്തി എറിഞ്ഞ മൂന്നാമത്തെ പന്തില്‍ ഉറപ്പായിരുന്ന സിംഗിള്‍ റണ്‍ ആണു കാര്‍ത്തിക്ക്‌ വേണ്ടെന്നു വച്ചത്‌. നോണ്‍ സ്‌ട്രൈക്കറായിരുന്ന കൃനാല്‍ പാണ്ഡ്യ പകുതി ദൂരം ഓടിയെത്തിയ ശേഷം തിരിച്ചോടേണ്ടി വന്നു. പക്ഷേ കാര്‍ത്തിക്കിന്‌ സൗത്തിയുടെ ബൗളിങ്‌ മികവിനു മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു. നാലും അഞ്ചും പന്തുകളില്‍ സിംഗിള്‍ മാത്രമാണു നേടാന്‍ കഴിഞ്ഞത്‌. അവസാന പന്തില്‍ സിക്‌സറടിച്ചെങ്കിലും കാര്യമുണ്ടായില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരേ നിദാഹാസ്‌ ട്രോഫി ഫൈനലില്‍ അവസാന പന്തില്‍ സിക്‌സറിച്ച്‌ ഇന്ത്യക്കു കിരീടം നേടിക്കൊടുത്ത താരമാണു കാര്‍ത്തിക്ക്‌. സിംഗിള്‍ എടുത്ത്‌ കൃനാല്‍ പാണ്ഡ്യക്ക്‌ സ്‌ട്രൈക്ക്‌ കൈമാറിയിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നെന്നാണു വിമര്‍ശനം. മികച്ച ഫോമില്‍ കളിച്ചിരുന്ന പാണ്ഡ്യ സൗത്തിയെ അടിച്ചു പരത്തുമായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു.
കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ്‌ ആദ്യം കാര്‍ത്തിക്കിനെതിരേ ശബ്‌ദമുയര്‍ത്തിയത്‌്. കൃനാല്‍ വാലറ്റക്കാരനായിരുന്നില്ലെന്നതു കാര്‍ത്തിക്ക്‌ മറന്നു എന്ന്‌ ഒപ്പമുണ്ടായിരുന്ന കമന്റേറ്ററര്‍ സഞ്‌ജയ്‌ മഞ്ചരേക്കറും കുറ്റപ്പെടുത്തി. ധോണിക്കു പഠിക്കുകയാണു കാര്‍ത്തിക്കെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ പ്രധാന കുറ്റപ്പെടുത്തല്‍. 2012 ലെ കോമണ്‍വെല്‍ത്ത്‌ ബാങ്ക്‌ സീരിസില്‍ ധോണി ആര്‍. അശ്വിനെ ഡബിള്‍ എടുക്കുന്നതില്‍നിന്നു പിന്തിരിപ്പിച്ചിരുന്നു. ജയിക്കാന്‍ നാല്‌ പന്തില്‍ 12 റണ്‍ വേണമെന്ന നിലയിലായിരുന്നു ധോണിയുടെ പ്രവൃത്തി. പക്ഷേ കളി തീരാന്‍ രണ്ട്‌ പന്ത്‌ ശേഷിക്കേ ധോണി വിജയ റണ്ണെടുത്തു.

Ads by Google
Monday 11 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW