Monday, February 11, 2019 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.36 AM

കാലിക്കറ്റ്‌ തന്നെ ഹീറോസ്‌

uploads/news/2019/02/287122/s3.jpg

കൊച്ചി: ഹൈദരാബാദ്‌ ബ്ലാക്ക്‌ഹോക്‌സിനെ ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന്‌ സെറ്റുകള്‍ക്ക്‌ പരാജയപ്പെടുത്തിയ കാലിക്കറ്റ്‌ ഹീറോസ്‌ പ്രോ വോളിബോള്‍ ലീഗിന്റെ പ്ലേ ഓഫിലേക്ക്‌. സ്‌കോര്‍: 15-11, 15-11, 15-07, 12-15, 11-15.
ഒപ്പത്തിനൊപ്പമെന്നു തോന്നിച്ച ഒന്നാം സെറ്റ്‌ കാലിക്കറ്റിന്‌ അനുകൂലമാക്കിയത്‌ സൂപ്പര്‍ പോയിന്റുകളായിരുന്നു.ആദ്യ പോയിന്റ്‌ അശ്വല്‍ റായിയിലൂടെ െഹെദരാബാദ്‌ കരസ്‌ഥമാക്കി. തൊട്ടുപിന്നാലെ ജെറോമിലൂടെ രണ്ടു പോയിന്റുകള്‍ നേടി കാലിക്കറ്റ്‌ തിരിച്ചടിച്ചു. ഇരുടീമുകളും ഒപ്പത്തിനൊപ്പം നീങ്ങവേയാണ്‌ സൂപ്പര്‍ പോയിന്റുകളിലൂടെ കാലിക്കറ്റ്‌ സെറ്റ്‌ സ്വന്തമാക്കിയത്‌. രണ്ടാം സെറ്റില്‍ െഹെദരാബാദിലെ െറെസണ്‍ വരുത്തിയ പിഴവിലൂടെ കാലിക്കറ്റ്‌ ആദ്യ പോയിന്റ്‌ സ്വന്തമാക്കി. തൊട്ടുപിന്നാലെ കാര്‍സന്റെ മികച്ച സ്‌മാഷിലൂടെ െഹെദരാബാദ്‌ തിരിച്ചടിച്ചു. പിന്നാലെ പോള്‍ ലോട്ട്‌മാനിലൂടെ കാലിക്കറ്റ്‌ അടുത്ത പോയിന്റ്‌ സ്വന്തമാക്കിയെങ്കിലും ലോട്ട്‌മാന്റെ പിഴവിലൂടെ തന്നെ െഹെദരാബാദും ഒപ്പത്തിനൊപ്പമെത്തി. ടൂര്‍ണമെന്റിലെ സൂപ്പര്‍ താരമായ അജിത്ത്‌ ലാല്‍, ലോട്ട്‌മാന്‍, നായകന്‍ ജെറോം എന്നിവരിലൂടെ കൃത്യമായ ഇടവേളകളില്‍ ലീഡുയര്‍ത്തിയതോടെ കാലിക്കറ്റ്‌ 15-11 ന്‌ രണ്ടാം സെറ്റും സ്വന്തമാക്കി. അജിത്ത്‌ ലാല്‍ ഇതുവരെ 53 പോയിന്റ്‌ നേടി. മൂന്നാം സെറ്റില്‍ ജെറോം ഉതിര്‍ത്ത സര്‍വീസ്‌ ഫൗളായതോടെ െഹെദരാബാദ്‌ ആദ്യപോയിന്റ്‌ നേടി. പിന്നാലെ െഹെദരാബാദിന്റെ അശ്വല്‍ റായി എടുത്ത സെര്‍വും ഫൗളായി. സ്‌കോര്‍ 2-2 എന്ന നിലയില്‍ നില്‍ക്കവേ കാലിക്കറ്റിന്റെ അജിത്തും കാര്‍ത്തികും ചേര്‍ന്നു സ്‌കോര്‍ നാലിലേക്ക്‌ ഉയര്‍ത്തി. തിരിച്ചടിക്കാന്‍ െഹെദരാബാദ്‌ ശ്രമിച്ചെങ്കിലും കാലിക്കറ്റിന്റെ കരുത്തിനുമുന്നില്‍ നിഷ്‌ഫലമായി. മികച്ച കളിയുമായി കളം നിറഞ്ഞ കാലിക്കറ്റ്‌ 15-07 ന്‌ മൂന്നാം സെറ്റും ജയവും സ്വന്തമാക്കി. നാലാം സെറ്റില്‍ ലഭിച്ച സൂപ്പര്‍ പോയിന്റിലൂടെ സ്‌കോര്‍ ഏഴില്‍നിന്ന്‌ ഒന്‍പതിലേക്ക്‌ ഉയര്‍ത്തിയ െഹെദരാബാദ്‌ കാലിക്കറ്റ്‌ വിളിച്ച സൂപ്പര്‍ പോയിന്റും സ്വന്തമാക്കി സ്‌കോര്‍ 11-11 എന്ന നിലയിലാക്കി. കാലിക്കറ്റിന്റെ ഇലോണി വരുത്തിയ രണ്ടു പിഴവുകളിലൂടെ െഹെദരാബാദ്‌ തങ്ങളുടെ സ്‌കോര്‍ 13 ആക്കി. അമിത്‌ കുമാര്‍, അശ്വല്‍ റായി എന്നിവരുടെ പ്രകടനത്തിലൂടെ സെറ്റ്‌ 15-12 ന്‌ െഹെദരാബാദ്‌ സ്വന്തമാക്കി. അവസാന സെറ്റില്‍ െഹെദരാബാദ്‌ കളം നിറഞ്ഞു. കഴിഞ്ഞസെറ്റുകളില്‍ വരുത്തിയ പിഴവുകള്‍ പരിഹരിച്ച്‌ മുന്നോട്ടുപോയ െഹെദരാബാദ്‌ കാലിക്കറ്റിനെ ഒരുവിധത്തിലും കളിയിലേക്ക്‌ തിരിച്ചുവരാന്‍ അനുവദിച്ചില്ല. രണ്ടു സൂപ്പര്‍ പോയിന്റുകളും കൂടിയായപ്പോള്‍ െഹെദരാബാദിന്റെ സ്‌കോര്‍ 16 ല്‍ എത്തി. െഹെദരാബാദിന്റെ കമലേഷാണ്‌ കളിയിലെ താരം.
ഇന്നു നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ചെന്നൈ സ്‌പാര്‍ട്ടന്‍സിനെ നേരിടും. വൈകിട്ട്‌ 6.50 മുതല്‍ നടക്കുന്ന മത്സരം സോണി സിക്‌സ്, സോണി ടെന്‍ 3 എന്നീ ചാനലുകളില്‍ തത്സമയം കാണാം.

Ads by Google
Monday 11 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW