Monday, February 11, 2019 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.25 AM

തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം: ബി.ജെ.പി. നേതാവിനെ പ്രതിചേര്‍ത്തു

uploads/news/2019/02/287089/d9.jpg

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ. സത്യജിത്‌ ബിശ്വാസ്‌ വെടിയേറ്റു മരിച്ച കേസില്‍ തൃണമൂലിന്റെ മുന്‍ എം.പിയും ബി.ജെ.പി. നേതാവുമായ മുകുള്‍ റോയിയെ പോലീസ്‌ പ്രതിചേര്‍ത്തു.
റോയിക്കെതിരേ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതു ബി.ജെ.പി-തൃണമൂല്‍ വാക്‌പോര്‌ കൂടുതല്‍ രൂക്ഷമാക്കി. തൃണമൂലിലെ ആഭ്യന്തര പ്രശ്‌നങ്ങളാണു കൊലപാതകത്തിനു കാരണമെന്നും പാര്‍ട്ടി വിട്ടതിനു പ്രതികാരം ചെയ്യുകയാണെന്നും ബി.ജെ.പിയില്‍നിന്ന്‌ ആരോപണമുയര്‍ന്നു. സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ അവര്‍ ആവശ്യപ്പെടുകയും ചെയ്‌തു.ശനിയാഴ്‌ച രാത്രി നാദിയ ജില്ലയിലെ ഫൂല്‍ബരിയില്‍ സരസ്വതീപൂജാ ചടങ്ങിനിടെയാണ്‌ ബിശ്വാസിനു വെടിയേറ്റത്‌. മുകുള്‍ റോയിയടക്കം നാലു പേരെ പ്രതിചേര്‍ത്തതില്‍ രണ്ടു പേര്‍ അറസ്‌റ്റിലായി. വെടിവയ്‌ക്കാന്‍ ഉപയോഗിച്ച നാടന്‍ റിവോള്‍വര്‍ കണ്ടെടുത്തു. കൊലപാതകം ആസൂത്രിതമായിരുന്നെന്നാണു പ്രാഥമിക നിഗമനമെന്നു പോലീസ്‌ പറഞ്ഞു. നേരത്തേ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയായിരുന്നു മുകുള്‍ റോയ്‌. തന്നെ പ്രതിയാക്കിയതു രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. റോയിയാണു കൊലപാതകത്തിന്റെ സൂത്രധാരനെന്നും ഉടന്‍ അറസ്‌റ്റ്‌ ചെയ്യണമെന്നും തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

Ads by Google
Monday 11 Feb 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW