Wednesday, April 24, 2019 Last Updated 20 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.25 AM

രാജസ്‌ഥാനിലെ ഗുജ്‌ജര്‍ സമരം അക്രമാസക്‌തം; വാഹനങ്ങള്‍ കത്തിച്ചു, വെടിവയ്‌പ്

uploads/news/2019/02/287087/d7.jpg

ജയ്‌പുര്‍: സംവരണം ആവശ്യപ്പെട്ട്‌ ഗുജ്‌ജറുകള്‍ രാജസ്‌ഥാനില്‍ നടത്തുന്ന സമരം അക്രമാസക്‌തമായി. ധോല്‍പുര്‍ ജില്ലയിലാണു സമരം സംഘര്‍ഷത്തിനു വഴിമാറിയത്‌. അജ്‌ഞാതരായ സംഘം ആകാശത്തേക്കു വെടിവയ്‌ക്കുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്‌തു.
ആഗ്ര-മൊറേന ദേശീയപാത സമരക്കാര്‍ ഉപരോധിക്കുന്നതിനിടെയാണ്‌ വെടിവയ്‌പുണ്ടായതെന്നു ധോല്‍പുര്‍ എസ്‌.പി. പറഞ്ഞു. ഇതിനു പിന്നാലെ സമരക്കാര്‍ പോലീസിന്റെ രണ്ടു ജീപ്പുകളും ബസും അഗ്നിക്കിരയാക്കി. സമരക്കാരുടെ കല്ലേറില്‍ നാലു പോലീസുകാര്‍ക്കു പരുക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഒടുവില്‍ പോലീസ്‌ കണ്ണീര്‍വാതകം പ്രയോഗിച്ചു.
സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും അഞ്ചു ശതമാനം സംവരണം ആവശ്യപ്പെട്ടാണ്‌ കിരോരി സിങ്‌ ബെയ്‌ന്‍സ്‌ലയുടെ നേതൃത്വത്തില്‍ ഗുജ്‌ജര്‍ സമുദായം വീണ്ടും സമരം തുടങ്ങിയത്‌.
സ്വായി മധോല്‍പുര്‍ ജില്ലയിലെ മലാര്‍ന ദംഗറില്‍ വെള്ളിയാഴ്‌ച വൈകിട്ടുമുതല്‍ സമരക്കാര്‍ റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരിക്കുകയാണ്‌. ഇതു ട്രെയിന്‍ ഗതാഗതം താറുമാറാക്കി. രാജ്യവ്യാപകമായി 250-ല്‍ അധികം ട്രെയിനുകളുടെ സര്‍വീസിനെ സമരം ബാധിച്ചിട്ടുണ്ട്‌. ഉത്തര റെയില്‍വേയ്‌ക്കുകീഴില്‍ ഇന്നലെ മാത്രം 20 സര്‍വീസുകള്‍ റദ്ദാക്കുകയും ഏഴെണ്ണം വഴിതിരിച്ചുവിടുകയും ചെയ്‌തു.
ഗുജ്‌ജര്‍, റെയ്‌കാ-റെബാരി, ഗാദിയാ ലുഹാര്‍, ബെന്‍ജാര, ഗദാരിയ സമുദായങ്ങള്‍ക്ക്‌ അഞ്ചു ശതമാനം സംവരണം അനുവദിക്കുന്നതുവരെ സമരം തുടരുമെന്നാണ്‌ കിരോരി സിങ്‌ ബെയ്‌ന്‍സ്‌ലയുടെ പ്രഖ്യാപനം.
പ്രതിഷേധം കൂടുതല്‍ സ്‌ഥലത്തേക്കു വ്യാപിപ്പിക്കാനാണ്‌ സമരക്കാരുടെ തീരുമാനം. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതകളും റെയില്‍പാതകളും ഉപരോധിച്ച്‌ സംസ്‌ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണു സമരക്കാര്‍ ലക്ഷ്യമിടുന്നത്‌.

Ads by Google
Monday 11 Feb 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW