Monday, February 11, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.21 AM

യു.എ.ഇ. കോടതികളില്‍ ഇനി ഹിന്ദിയും

ദുബായ്‌: യു.എ.ഇ. കോടതികളില്‍ ഇനി ഹിന്ദിയും മുഴങ്ങും. അറബിക്കും ഇംഗ്ലീഷിനും പുറമേ മൂന്നാം ഔദ്യോഗിക ഭാഷയായി ഹിന്ദി ഉള്‍പ്പെടുത്തിയതോടെയാണിത്‌.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്‌ നിയമഭദ്രത ഉറപ്പാക്കുന്നതാണു നടപടി. അബുദാബി ജുഡീഷ്യല്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങളും ഹിന്ദിയില്‍ ലഭ്യമാക്കാനും തീരുമാനമുണ്ട്‌.
തൊഴില്‍കേസുകളില്‍ കൂടുതല്‍ നിയമസുതാര്യത ഉറപ്പുവരുത്തുകയാണ്‌ കോടതികളില്‍ ഹിന്ദി അനുവദനീയമാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ അറിയിച്ചു. ഹിന്ദി മാത്രം വശമുള്ളവര്‍ക്കു രാജ്യത്തെ നിയമ നടപടികളെക്കുറിച്ചു ബോധവാന്‍മാരാക്കാന്‍ നീക്കം സഹായകരമാകും.

Ads by Google
Monday 11 Feb 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW