വാട്സാപ്പ് വ്യാജസന്ദേശങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും തടയിടാനൊരുങ്ങുന്നു. മാസം 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് സാമൂഹികമാധ്യമം നീക്കം ചെയ്തു കൊണ്ടിരിക്കുന്നത്. വ്യാജസന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവ ഒഴിവാക്കിവരികയാണെന്നും വാട്സാപ്പ് സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ മാറ്റ് ജോണ്‍സ് അറിയിച്ചു.
തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ വാട്സാപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുവേളകളില്‍ വ്യാജ അക്കൗണ്ടുകളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യപ്പെടുന്നത് സാധാരണമാണ്. വാട്സാപ്പ് അക്കൗണ്ട് എടുത്ത ഉടനെത്തന്നെയായിരിക്കും ഇത്തരം കൂട്ടസന്ദേശങ്ങള്‍ ആളുകളിലേക്കെത്തുക. ഇത്തരത്തില്‍ ഓട്മേറ്റഡ്, ബള്‍ക്ക് ആയി സന്ദേശങ്ങള്‍ കൈമാറുന്ന നിരവധി അക്കൗണ്ടുകള്‍ വാട്സാപ്പ് നീക്കി.