Sunday, April 21, 2019 Last Updated 26 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 10 Feb 2019 01.08 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ

uploads/news/2019/02/286985/1.jpg

അശ്വതി: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‌ക്കുന്നു. തൊഴില്‍പരമായ മാറ്റം, സ്‌ഥാനലബ്‌ധി എന്നിവയുണ്ടാകും. സ്വദേശം വിട്ടുനില്‌ക്കേണ്ടിവന്നേക്കാം. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്‌തുക്കളില്‍ താല്‌പ്പര്യം വര്‍ദ്ധിക്കും. തര്‍ക്കങ്ങളില്‍ മധ്യസ്‌ഥം വഹിക്കേണ്ടിവരും.

ഭരണി: ആരോഗ്യപരമായി വാരം അനുകൂലമാകും. പ്രവര്‍ത്തനരംഗത്ത്‌ ഉന്നതി. സൗഹൃദങ്ങളില്‍ ഉലച്ചില്‍ തട്ടാം. ഭക്ഷണസുഖം ലഭിക്കും. വിശ്രമം കുറഞ്ഞിരിക്കും. അന്യദേശവാസം വേണ്ടിവരും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. ബന്ധുജന സമാഗമം. മനോവിഷമതകളില്‍ നിന്ന്‌ ആശ്വാസം. സന്താനങ്ങളെകൊണ്ടുള്ള അനുഭവഗുണം വര്‍ദ്ധിക്കും.

കാര്‍ത്തിക: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മികവ്‌. അടുത്ത ബന്ധുക്കള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളില്‍ മദ്ധ്യസ്‌ഥം വഹിക്കേണ്ടിവരും. സ്വപ്രയത്നത്തില്‍ വിജയം. നേട്ടങ്ങള്‍ മനസന്തോഷം നല്‌കും. ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും.

രോഹിണി: മാനസിക സുഖം കുറയും. അനാവശ്യചിന്തകള്‍ വര്‍ദ്ധിക്കും. അന്യരെ വാക്കുകൊണ്ട്‌ വേദനിപ്പിക്കും. ജീവിതസുഖം കുറയും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത്‌ ലഭിക്കുകയോ പിതാവില്‍നിന്ന്‌ അനുഭവഗുണമുണ്ടാവുകയോ ചെയ്യും.

മകയിരം: മാനസികമായ നിരാശ അധികരിച്ചു നില്‍ക്കും. ഉദ്ദേശകാര്യങ്ങള്‍ സാധിക്കുകയില്ല. ആരോഗ്യസ്‌ഥിതിമോശമായിരിക്കും. മൂത്രായശ രോഗങ്ങള്‍ പിടിപ്പെടാം. പണച്ചെലവധികരിക്കും. അനാവശ്യ കാര്യങ്ങള്‍ക്ക്‌ പണം ചെലവിടേണ്ടിവരും. ദീഘദൂരയാത്രകള്‍ വേണ്ടിവരും.

തിരുവാതിര: സാമ്പത്തികമായ വിഷമതകള്‍ ശമിക്കും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി ഉന്മേഷം തിരികെക്കിട്ടും. തൊഴില്‍രംഗം പുഷ്‌ടിപ്പെടും. സുഹൃത്തുക്കളുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. പ്രേമബന്ധങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍. പുതിയ വാഹനം വാങ്ങുവാന്‍ ആലോചിക്കും.

പുണര്‍തം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. പുണ്യസ്‌ഥല സന്ദര്‍ശനം. ദീര്‍ഘകാല പരിശ്രമത്തിനു തക്ക ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍. വാക്കു തര്‍ക്കങ്ങള്‍. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍.

പൂയം: ശരീരത്തില്‍ മുറിവ്‌, പരുക്ക്‌ ഇവയ്‌ക്കു സാദ്ധ്യത. സ്വകാര്യ സ്‌ഥാപന ജീവനക്കാര്‍ക്ക്‌ തൊഴില്‍പരമായ വിഷമതകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മേലുദ്യോഗസ്‌ഥരുടെ അപ്രീതി. പണമിടപാടുകളില്‍ നഷ്‌ടം. ബിസിനസ്സില്‍ നേരിയ എതിര്‍പ്പുകള്‍. ദാമ്പത്യകലഹം അവസാനിക്കും.

ആയില്യം: ആരോഗ്യ വിഷമതകള്‍ വര്‍ദ്ധിക്കും. ഔഷധ സേവ വേണ്ടിവരും. കടബാദ്ധ്യത കുറയ്‌ക്കുവാന്‍ സാധിക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. അപ്രതീക്ഷിത ധനവരുമാനം പ്രതീക്ഷിക്കാം. ഭക്ഷണസുഖം കുറയും. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്ന്‌ അനുകൂല നടപടികള്‍.

മകം: തൊഴില്‍പരമായ യാത്രകള്‍ കൂടുതലായി വേണ്ടിവരും. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഭാഗ്യ പരീക്ഷണങ്ങളില്‍ ധനനഷ്‌ടം നേരിടും. കര്‍മ്മരംഗത്ത്‌ എതിര്‍പ്പുകള്‍.അപവാദം കേള്‍ക്കുവാന്‍ യോഗം. തൊഴില്‍പരമായ വിഷമതകള്‍. ബന്ധുക്കളെ സന്ദര്‍ശിക്കും. ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ്‌ നല്‍കും.

പൂരം: കാലാവസ്‌ഥാജന്യ രോഗസാദ്ധ്യത. മാതാവിന്‌ അരിഷ്‌ടത. സുഹൃദ്‌സഹായം വര്‍ദ്ധിക്കും. സന്താനങ്ങളെ കൊണ്ടുള്ള അനുഭവഗുണം വര്‍ദ്ധിക്കും. തൊഴില്‍പരമായ അധിക യാത്രകള്‍. രോഗദുരിതത്തില്‍ ശമനം. പൂര്‍വികസ്വത്തിന്റെ ലാഭം.

ഉത്രം: ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. പണമിടപാടുകളില്‍ അധികശ്രദ്ധ പുലര്‍ത്തുക. അടുത്ത സുഹൃത്തുക്കള്‍ വഴി സഹായം. പഠനത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കും. കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും.

അത്തം: ലഹരിവസ്‌തുക്കളില്‍ താത്‌പര്യം വര്‍ദ്ധിക്കും. മോഷണം പോയ വസ്‌തുക്കള്‍ തിരികെ കിട്ടും. തൊഴില്‍രംഗത്ത്‌ മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. ഗൃഹനിര്‍മ്മാണത്തില്‍ നിലനിന്നിരുന്ന അനിശ്‌ചിതത്വം മാറും. ബന്ധുക്കള്‍ വഴി കാര്യലാഭം.

ചിത്തിര: പുതിയ ജോലികള്‍ ലഭിക്കും. സന്താനങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.
തടസങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. വിവാഹ തീരുമാനമെടുക്കും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. യാത്രയ്‌ക്കായി പണച്ചെലവ്‌. ത്വക്‌രോഗ സാദ്ധ്യത.

ചോതി: ദാമ്പത്യകലഹം ശമിക്കും. ഉദരരോഗ സാദ്ധ്യത നിലനില്‍ക്കുന്നു. സ്വകാര്യ സ്‌ഥാപനത്തില്‍ തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യത. സാമ്പത്തികമായി വാരം നന്ന്‌. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരമൊരുങ്ങും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഭക്ഷണസുഖം വര്‍ദ്ധിക്കും. മനസ്സില്‍ ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നേറും.

വിശാഖം: പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക്‌ ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍നിന്നുള്ള ആദായം പ്രതീക്ഷിക്കാം. ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുവാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‍ നേട്ടങ്ങള്‍.

അനിഴം: മാതാപിതാക്കളുടെ ആരോഗ്യസ്‌ഥിതിയില്‍ മനസുവിഷമികും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേക്ക്‌ മാറ്റം ലഭിക്കും. ബന്ധുജനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കിട്ടും.

തൃക്കേട്ട: രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി.

മൂലം: രോഗദുരിതങ്ങള്‍ക്ക്‌ ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്നവിജയം കൈവരിക്കും. സുഹൃദ്‌ -ബന്ധു ജന സമാഗമം. ദാമ്പത്യജീവിത സൗഖ്യം. വിവാഹാലോചനകളില്‍ അനുകൂല തീരുമാനം എടുക്കുവാന്‍ സാധിക്കും.

പൂരാടം: ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. ചികിത്സകള്‍ വഴി രോഗശമനം.

ഉത്രാടം: അവിചാരിത ധനലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. ബന്ധുജനഗുണം വര്‍ദ്ധിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിക്കും.

തിരുവോണം: പ്രമുഖ വ്യക്‌തികളുമായി ഇടപെടുന്നതിന്‌ അവസരം ലഭിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

അവിട്ടം: പ്രവര്‍ത്തന വിജയം കൈവരിക്കും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന തടസങ്ങള്‍ മാറും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിന്‌ അവസരമൊരുങ്ങും. യാത്രകള്‍വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും.

ചതയം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്‍ നിന്ന്‌ കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിന്‌ സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.

പൂരൂരുട്ടാതി: വിദ്യാര്‍ഥികള്‍ക്ക്‌ പഠനത്തില്‍ മികവു പുലര്‍ത്താന്‍ സാധിക്കും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക്‌ ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‌ക്കുവാന്‍ സാധ്യതയുണ്ട്‌. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിച്ചുനില്‌ക്കും.

ഉത്രട്ടാതി: ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കും. പ്രണയ സാഫല്യമുണ്ടാകും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. കൃഷിയില്‍നിന്ന്‌ നേട്ടങ്ങളുണ്ടാകും.

രേവതി: തൊഴിലില്‍നിന്ന്‌ നേട്ടങ്ങള്‍ കൈവരിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. സുഹൃത്തുക്കള്‍വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളില്‍ നേട്ടം. സാമ്പത്തിക ബുദ്ധിമുട്ട്‌ മൂലം മാറ്റിവെച്ച കാര്യങ്ങള്‍ പുനരാരംഭിക്കുവാന്‍ കഴിയും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 10 Feb 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW