Sunday, February 10, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 10 Feb 2019 12.55 AM

തായ്‌ രാജകുമാരിയുടെ രാഷ്‌ട്രീയ മോഹത്തിന്‌ രാജാവിന്റെ ടോര്‍പിഡോ

uploads/news/2019/02/286941/1.jpg

ബാങ്കോക്ക്‌: തായ്‌ലന്‍ഡ്‌ പ്രധാനമന്ത്രിപദത്തിലേക്കു മത്സരിക്കാനുള്ള രാജകുമാരിയുടെ മോഹം മുളയിലേ നുള്ളി രാജകുടുംബം. തായ്‌ രാജാവ്‌ മഹാ വജ്രലോങ്‌കോണ്‍ എതിര്‍പ്പു പരസ്യമാക്കിയതോടെ സഹോദരി ഉബോല്‍രത്ന(67)യുടെ സജീവ രാഷ്‌ട്രീയപ്രവേശം അടഞ്ഞ അധ്യായമായി.
മുന്‍ പ്രധാനമന്ത്രിയും ശതകോടീശ്വരനുമായ താക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലുള്ള തായ്‌ രക്ഷാ ചാര്‍ട്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായി്‌ ഉബോല്‍രത്ന തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതായി വെള്ളിയാഴ്‌ചയാണു പ്രഖ്യാപനം വന്നത്‌. രാജ്യചരിത്രത്തില്‍ ആദ്യമായി രാജകുടുംബാംഗം തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലിറങ്ങാന്‍ നടത്തിയ തയാറെടുപ്പുകള്‍ പക്ഷേ, മഹാവജ്രലോങ്‌കോണിന്റെ ടോര്‍പിഡോയില്‍ പൊലിഞ്ഞു. കടുത്തഭാഷയിലുള്ള രാജാവിന്റെ വിമര്‍ശനം ഉള്‍ക്കൊള്ളുകയാണെന്നു തായ്‌ രക്ഷാ ചാര്‍ട്‌ പാര്‍ട്ടി ഇന്നലെ വ്യക്‌തമാക്കിയതോടെ ഉബോല്‍രത്ന മത്സരരംഗത്തുണ്ടാകില്ലെന്ന്‌ ഉറപ്പായി. രാജകുടുംബാംഗങ്ങളുടെ രാഷ്‌ട്രീയപ്രവേശം പാരമ്പര്യത്തിനും ദേശീയ സംസ്‌കാരത്തിനും എതിരാണെന്നും ഔചിത്യരഹിതവുമാണെന്നായിരുന്നു മഹാവജ്രലോങ്‌കോണിന്റെ പ്രതികരണം.
ഇതിനുപിന്നാലെ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇന്നലത്തെ പ്രചാരണപരിപാടി റദ്ദാക്കി "രാജശാസന" ത്തോടു ചാര്‍ട്‌ പാര്‍ട്ടി വിധേയത്വം പ്രകടിപ്പിച്ചു. പാരമ്പര്യത്തിനും രാജകീയ മാമൂലുകള്‍ക്കും വിലകല്‍പ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പരിപാടി റദ്ദാക്കിയവിവരം പാര്‍ട്ടി സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജാവിന്റെ ചടുല ഇടപെടലിനെ പ്രകീര്‍ത്തിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ ആഘോഷവും തുടങ്ങി.
ഉബോല്‍രത്നയുടെ രംഗപ്രവേശം ആന്റി ക്ലൈമാക്‌സില്‍ അവസാനിച്ചതോടെ ആശ്വസിച്ചത്‌ പട്ടാള ഭരണകൂടത്തിന്റെ തലവനും പ്രധാനമന്ത്രിസ്‌ഥാനാര്‍ഥിയുമായ പ്രയുത്‌ ചാന്‍ ഒ ച ആയിരുന്നു. ഫലാങ്‌ പ്രചാരത്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായ തനിക്ക്‌ എതിരാളിയായി രാജകുമാരിയെത്തിയാല്‍ വിജയം തുലാസിലാകുമെന്ന ആശങ്കയിലായിരുന്നു പ്രയുത്‌.

Ads by Google
Sunday 10 Feb 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW