Friday, June 21, 2019 Last Updated 8 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 03.52 PM

രത്‌നധാരണം കൊണ്ടുള്ള ഗുണങ്ങള്‍

എന്ത് സമ്മര്‍ദ്ദമുണ്ടെങ്കിലും ശരിയായരീതി തെരഞ്ഞെടുത്ത് ശക്തമായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഒരു മനുഷ്യന് ജീവിതത്തില്‍ വിജയിക്കുന്‍ കഴിയൂ. ഈശ്വരവിശ്വാസവും നിത്യപ്രാര്‍ത്ഥനയും അത്യന്താപേക്ഷിതമായി പാലിച്ചുപോകേണ്ട കാര്യം തന്നെയാണ്.
uploads/news/2019/02/286899/joythi090219a.jpg

രത്‌നധാരണം കൊണ്ടുള്ള ഗുണങ്ങള്‍ വളരെ വലുതാണ്. ശരീരത്തിനും മനസ്സിനും ഉത്തേജനം ഉണ്ടാക്കാനും ഊര്‍ജ്ജം നിലനിര്‍ത്തുവാനും രത്‌നധാരണത്താല്‍ കഴിയും. മനുഷ്യന്റെ ശരീരത്തിലും മനസ്സിലും ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജത്തെ ഉണര്‍ത്തുവാനും അതിലൂടെ ഉന്മേഷത്തോടെയും നല്ല ചിന്തയോടെയും പ്രവര്‍ത്തിക്കുവാനും കഴിയും. ജീവിതത്തില്‍ എന്തു നേടണമെങ്കിലും ശാരീരികബലവും മാനസിക ബലവും അത്യന്താപേക്ഷിതമാണ്.

മനസ് തളര്‍ന്നാല്‍ ശരീരം തളരും. അതിലൂടെ മടി പുനര്‍ജനിക്കും. ഒന്നും ചെയ്യാന്‍ പറ്റാതെ വെറുതെ നിരാശനായിത്തീരും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് മനുഷ്യനെ പല രീതിയിലും ചിന്തിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത്. എന്ത് സമ്മര്‍ദ്ദമുണ്ടെങ്കിലും ശരിയായരീതി തെരഞ്ഞെടുത്ത് ശക്തമായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഒരു മനുഷ്യന് ജീവിതത്തില്‍ വിജയപഥത്തില്‍ എത്തുവാനും വിജയിക്കുവാന്‍ കഴിയൂ.

ഈശ്വരവിശ്വാസവും നിത്യപ്രാര്‍ത്ഥനയും അത്യന്താപേക്ഷിതമായി പാലിച്ചുപോകേണ്ട കാര്യം തന്നെയാണ്. പക്ഷേ, അത് വിശ്വാസത്തോടെ ഏകാഗ്രമായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രയോജനമില്ല. അഞ്ചോ, പത്തോ മിനിറ്റോ അല്ലെങ്കില്‍ ഒരു മണിക്കൂറോ എല്ലാ ചിന്തകളും വെടിഞ്ഞ് ഈശ്വരനെ മാത്രം കണ്ടുകൊണ്ട് പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. അതിന് ഫലമേറെയാണ്. അതിനെല്ലാം ആവശ്യം മനസ്സിന്റെ ഏകാഗ്രതയാണ്.

ഏകാഗ്രത ഉണ്ടാകണമെങ്കില്‍ പോസിറ്റീവ് എനര്‍ജി ശരീരത്തിലും മനസ്സിലും നിലനില്‍ക്കണം. ഇവിടെയാണ് രത്‌നധാരണത്തിന്റെ പ്രാധാന്യം. രത്‌നം തെരഞ്ഞെടുത്ത് ധാരണാവിധി പ്രകാരം ധരിച്ചുകഴിഞ്ഞാല്‍ അതിലൂടെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കും. അതിലൂടെ എല്ലാ കര്‍മ്മങ്ങളും ഭംഗിയായി ചെയ്യാന്‍ കഴിയും.

രത്‌നധാരണത്തിലൂടെ ഗ്രഹനില പ്രകാരമുള്ള ദോഷങ്ങളെയും തടസ്സങ്ങളെയും അതിജീവിക്കുവാന്‍ കഴിയും. ആജീവനാന്തം സംരക്ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടെത്തി അതിനെ സ്വാധീനിക്കുന്ന രത്‌നങ്ങള്‍ തിരഞ്ഞെടുത്ത് രത്‌നധാരണാവിധി പ്രകാരം ധരിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും ജീവിതവിജയം കൈവരിക്കാന്‍ കഴിയും.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്

Ads by Google
Saturday 09 Feb 2019 03.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW