Monday, April 22, 2019 Last Updated 15 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 01.45 PM

റോയല്‍ എന്‍ഫീല്‍ഡ് 350-500 സിസി ബൈക്കുകളുടെ വില വര്‍ധിപ്പിച്ചു

royal enfield price increased

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. റിപ്പോർട്ട് പ്രകാരം 1,500 രൂപ വരെയാണ് 350-500 സിസി ബൈക്കുകളുടെ വില വര്‍ധിപ്പിച്ചത്. എന്നാൽ, വില വര്‍ധന റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം മുതല്‍ വര്‍ധിപ്പിച്ച വിലയിലാണ് ഡീലര്‍മാര്‍ ബൈക്കുകള്‍ വില്‍ക്കുന്നത്.

വില വര്‍ധന ബുള്ളറ്റ് 350, ബുള്ളറ്റ് 500, ക്ലാസിക് 350, ക്ലാസിക് 500, ഹിമാലയന്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളെയും ബാധിച്ചു. എന്നാല്‍ ഈയിടെ വിപണിയിലെത്തിച്ച ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകളുടെ വിലയില്‍ മാറ്റമില്ലെന്നാണ് സൂചന. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകളുടെ വില അതേപോലെ തുടരുന്നു. യഥാക്രമം 2.49 ലക്ഷം രൂപ, 2.64 ലക്ഷം രൂപ. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഇപ്പോള്‍ ബുള്ളറ്റ് 350 മോഡലിന്റെ വില 1.34 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. ക്ലാസിക് 350 എബിഎസ് ബൈക്കിന് 1.53 ലക്ഷം രൂപ വില വരും. 1,500 രൂപയാണ് ക്ലാസിക് 350 എബിഎസ് സിഗ്നല്‍സ് എഡിഷനും വര്‍ധിപ്പിച്ചു. 1.63 ലക്ഷം രൂപയാണ് പുതിയ വില. ഹിമാലയന്‍ എബിഎസ് മോട്ടോര്‍സൈക്കിളിന് 1.80 ലക്ഷം രൂപ വില നല്‍കണം.

Ads by Google
Ads by Google
Loading...
TRENDING NOW