Tuesday, May 21, 2019 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.48 PM

ഹോണ്ട എക്‌സ്‌ക്ലുസീവ് എഡിഷനുകള്‍ വിപണിയില്‍

honda exclusive editions launched

ഹോണ്ട അമേസ്, ജാസ്, ഡബ്ല്യുആര്‍-വി മോഡലുകളുടെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌ക്ലുസീവ് എഡിഷനുകള്‍ റേഡിയന്റ് റെഡ് മെറ്റാലിക്, ഓര്‍ക്കിഡ് വൈറ്റ് പേള്‍ എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കും. എല്ലാ മോഡലുകളുടെയും എക്‌സ്‌ക്ലുസീവ് എഡിഷന്‍ വിഎക്‌സ് എന്ന ടോപ് എന്‍ഡ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.

അമേസ്, ഡബ്ല്യുആര്‍-വി മോഡലുകളുടെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ എക്‌സ്‌ക്ലുസീവ് എഡിഷന്‍ ലഭിക്കുമെങ്കില്‍ ജാസ് മോഡലിന്റെ പെട്രോള്‍ വേര്‍ഷനില്‍ മാത്രമേ എക്‌സ്‌ക്ലുസീവ് എഡിഷന്‍ ഒരുങ്ങുന്നുള്ളു. ഹോണ്ട അമേസ് എക്‌സ്‌ക്ലുസീവ് എഡിഷന്‍ ഡുവല്‍ ടോണ്‍ ബ്ലാക്ക് സ്റ്റിക്കറുകളോടെ സ്‌പോര്‍ടി അലോയ് വീലുകളിലാണ് വരുന്നത്.

കറുപ്പ് നിറത്തിലുള്ള പ്രീമിയം സീറ്റ് കവറുകളും ലഭിച്ചു. പെട്രോള്‍ എന്‍ജിന്‍ വേര്‍ഷന് 7.86 ലക്ഷം രൂപയും ഡീസല്‍ വേര്‍ഷന് 8.96 ലക്ഷം രൂപയുമാണ് വില. പെട്രോള്‍, ഡീസല്‍ വിഎക്‌സ് വേരിയന്റുകളേക്കാള്‍ ഏകദേശം 12,000 രൂപ കൂടുതല്‍. സ്ലൈഡ് ചെയ്യാന്‍ കഴിയുന്നതും കണ്‍സോള്‍ ബോക്‌സ് ഉള്ളതുമായ ഫ്രണ്ട് ആംറെസ്റ്റ് നല്‍കി.

ഹോണ്ട ഡബ്ല്യുആര്‍-വി എക്‌സ്‌ക്ലുസീവ് എഡിഷന്റെ പ്രധാന സവിശേഷത എല്‍ഇഡി സഹിതം കറുത്ത ടെയ്ല്‍ഗേറ്റ് സ്‌പോയ്‌ലറാണ്. പ്രത്യേക ബോഡി ഗ്രാഫിക്‌സ്, പ്രീമിയം ബ്ലാക്ക് സീറ്റ് കവറുകള്‍ എന്നിവ ലഭിച്ചു. പെട്രോള്‍ വേരിയന്റിന് 9.34 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 10.47 ലക്ഷം രൂപയുമാണ് വില. പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ മാത്രമേ ഹോണ്ട ജാസ് എക്‌സ്‌ക്ലുസീവ് എഡിഷന്‍ ലഭിക്കൂ.

9.22 ലക്ഷം രൂപയാണ് വില. ജാസ് വിഎക്‌സ് വേരിയന്റിനേക്കാള്‍ ഏകദേശം 19,000 രൂപ കൂടുതല്‍. എല്‍ഇഡി സഹിതം പുതിയ ബ്ലാക്ക് ടെയ്ല്‍ഗേറ്റ് സ്‌പോയ്‌ലര്‍, സ്‌പോര്‍ടി അലോയ് വീലുകള്‍, സ്‌പെഷല്‍ ബോഡി ഗ്രാഫിക്‌സ്, സ്റ്റെപ്പ് ഇല്യുമിനേഷന്‍ എന്നിവ ഉണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW