Saturday, February 09, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.55 AM

ശ്രീകുമാരഗുരുദേവ ജന്മദിന സന്ദേശയാത്രയ്‌ക്കു തുടക്കം

uploads/news/2019/02/286798/6.jpg

കോട്ടയം: പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്റെ 141-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ചു പ്രത്യക്ഷ രക്ഷാദൈവസഭയുടെ (പി.ആര്‍.ഡി.എസ്‌.)നേതൃത്വത്തില്‍ ഗുരുദേവന്റെ ജന്മദിന സന്ദേശ പ്രചരണ സന്ദേശയാത്രക്കു തുടക്കമായി. സഭാ ആസ്‌ഥാനമായ തിരുവല്ല ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ 13 മുതല്‍ 19 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പി.ആര്‍.ഡി.എസ്‌. യുവജനസംഘം കേന്ദ്രകമ്മറ്റി മധ്യതിരുവിതാംകൂറില്‍ സംഘടിപ്പിച്ചിരിക്കുന്ന സന്ദേശയാത്ര കട്ടപ്പനയില്‍ പി.ആര്‍.ഡി.എസ്‌. പ്രസിഡന്റ്‌ വൈ. സദാശിവന്‍ ഉദ്‌ഘാടനം ചെയ്‌തു.
യുവജനസംഘം പ്രസിഡന്റ്‌ രഞ്‌ജിത്ത്‌ പുത്തന്‍ചിറ അധ്യക്ഷത വഹിച്ചു. പി.ആര്‍.ഡി.എസ്‌. ജനറല്‍ സെക്രട്ടറി പി.ടി. ചന്ദ്രബാബു കൈനകരി മുഖ്യപ്രഭാഷണവും, ജോയിന്റ്‌ സെക്രട്ടറി കെ.ടി. വിജയന്‍ ജന്മദിന സന്ദേശവും നല്‍കി. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. മനോജ്‌ എം. തോമസ്‌ മുഖ്യാതിഥിയായി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലുപ്പുഴ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലൂടെ നീങ്ങുന്ന സന്ദേശയാത്ര 11-ന്‌ അടൂരില്‍ സമാപിക്കും.
വിവിധ ഇടങ്ങളിലെ സന്ദേശ സമ്മേളനങ്ങളില്‍ ആന്റോ ആന്റണി എം.പി., എം, എല്‍.എ. മാരായ ഇ.എസ്‌. ബിജിമോള്‍, രാജു എബ്രഹാം, പ്രഫ. എം. ജയരാജ്‌, സി.എഫ്‌. തോമസ്‌ എന്നിവര്‍ മുഖ്യാതിഥികളായി പ്രഭാഷണങ്ങള്‍ നടത്തും.
അടൂരില്‍ നടക്കുന്ന സമാപന സമ്മേളനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. യുവജനസംഘം പ്രസിഡന്റ്‌ രഞ്‌ജിത്ത്‌ പുത്തന്‍ചിറ അഖധ്യക്ഷത വഹിക്കും. പി.ആര്‍.ഡി.എസ്‌. ജനറല്‍ സെക്രട്ടറി സി.സി. കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തും.

Ads by Google
Saturday 09 Feb 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW