Thursday, June 27, 2019 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.55 AM

'കമ്മിഷണറോട്‌ വിശദീകരണം തേടിയിട്ടില്ല' പത്മകുമാര്‍ പിന്നെയും മലക്കംമറിഞ്ഞു

uploads/news/2019/02/286796/3.jpg

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവിധി വന്നതു മുതല്‍ മലക്കംമറിച്ചില്‍ തുടരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ വീണ്ടും മലക്കം മറിഞ്ഞു. റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട്‌ ദേവസ്വം കമ്മിഷണറോട്‌ വിശദീകരണം തേടിയെന്നതടക്കമുള്ള മുന്‍ പ്രസ്‌താവനകള്‍ അദ്ദേഹം വിഴുങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പെന്‍ഷനേഴ്‌സ്‌ വെല്‍ഫെയര്‍ സഹകരണസംഘം പ്രവര്‍ത്തനോദ്‌ഘാടന വേദിയിലാണു പത്മകുമാര്‍ പുതിയ നിലപാടുമായി രംഗത്തെത്തിയത്‌.
പ്രസിഡന്റ്‌ സ്‌ഥാനത്ത്‌ നവംബര്‍ വരെ തുടരുമെന്നു വ്യക്‌തമാക്കിയ അദ്ദേഹം, തര്‍ക്കമുണ്ടാക്കി ബോര്‍ഡിലെ ഐക്യം തകര്‍ക്കാമെന്നാരും കരുതേണ്ടെന്നും പറഞ്ഞു. ദേവസ്വം കമ്മിഷണറോട്‌ വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോര്‍ട്ട്‌ കിട്ടട്ടെയെന്നു പറഞ്ഞതു ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. സുപ്രീംകോടതി വിധി യുവതീ പ്രവേശത്തിന്‌ അനുകൂലമെങ്കില്‍ എന്തു വേണമെന്ന്‌ ആലോചിച്ചു തീരുമാനിക്കും. മറിച്ചാണെങ്കില്‍ പഴയ സ്‌ഥിതി തുടരും. വികാരപരമായല്ല വിചാരപരമായാണു കാര്യങ്ങളെ കാണുന്നത്‌. ശബരിമല വികസനത്തിന്‌ 739 കോടി അനുവദിച്ച സര്‍ക്കാരിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും പത്മകുമാര്‍ വ്യക്‌തമാക്കി. ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവും വേദിയില്‍ സന്നിഹിതനായിരുന്നു.
സുപ്രീം കോടതിയില്‍ ബോര്‍ഡ്‌ കൈക്കൊണ്ട നിലപാടിനെക്കുറിച്ചു തനിക്കൊന്നും അറിയില്ലെന്നും ഇതായിരുന്നില്ല ബോര്‍ഡ്‌ നിലപാടെന്നും കഴിഞ്ഞ ദിവസം പറഞ്ഞ പത്മകുമാര്‍, ദേവസ്വം കമ്മിഷണറോട്‌വിശദീകരണം തേടുമെന്നും അറിയിച്ചിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളും കമ്മിഷണറും ഒരു ഭാഗത്തും പ്രസിഡന്റ്‌ മറുഭാഗത്തുമായി നിലയുറപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സി.പി.എം. വിഷയത്തില്‍ ഇടപെട്ടിരുന്നു. പിന്നീട്‌ കമ്മിഷണറുമായും പ്രസിഡന്റുമായും പാര്‍ട്ടി വെവേറെ ചര്‍ച്ച നടത്തിയതോടെയാണു താല്‍ക്കാലിക വെടിനിര്‍ത്തലിനു കളമൊരുങ്ങിയതും പത്മകുമാര്‍ ഒരിക്കല്‍കൂടി നിലപാടു മാറ്റത്തിനു നിര്‍ബന്ധിതനായതും.

Ads by Google
Saturday 09 Feb 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW