Saturday, February 09, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.55 AM

ഗൃഹപ്രവേശത്തിനിടെ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ ഇടഞ്ഞു; 2 ജീവനെടുത്തു

uploads/news/2019/02/286794/1.jpg

ഗുരുവായൂര്‍: ഗൃഹപ്രവേശനച്ചടങ്ങ്‌ കൊഴുപ്പിക്കാനെത്തിച്ച കൊമ്പന്‍ പടക്കത്തിന്റെ ശബ്‌ദം കേട്ട്‌ ഇടഞ്ഞോടി. അതിഥികളായെത്തിയ രണ്ടു പേരെ കൊലപ്പെടുത്തി. ഭയന്നോടിയ മേളക്കാരടക്കം നിരവധി പേര്‍ക്കു പരുക്ക്‌. കണ്ണൂര്‍ തളിപ്പറമ്പ്‌ നിഷ നിവാസില്‍ നാരായണ പട്ടേരി (ബാബു 66), കോഴിക്കോട്‌ നരിക്കുനി അരീക്കല്‍ ഗംഗാധരന്‍ (60) എന്നിവരാണു മരിച്ചത്‌. കേരളത്തിലെ ഏറ്റവും ഉയരമുള്ള നാട്ടാനയെന്നു പേരുകേട്ട തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനാണു വില്ലന്‍.
കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രത്തിലെ ഉത്സവം എഴുന്നള്ളിപ്പിനോടു ചേര്‍ന്നാണ്‌ മുള്ളത്ത്‌ ഷൈജു അല്‍പ്പമകലെ പുതിയ വീട്ടില്‍ ഗൃഹപ്രവേശനം നിശ്‌ചയിച്ചത്‌. ഷൈജുവിന്റെ വക വഴിപാടായി ക്ഷേത്രത്തിലേക്കു രണ്ട്‌ ആനകളെ എത്തിച്ചു. പുതിയ വീടിന്റെ മുറ്റത്തുനിന്ന്‌ എഴുന്നള്ളിപ്പ്‌ തുടങ്ങുമ്പോള്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നരയോടെയായിരുന്നു സംഭവം. അതിഥികളില്‍ പലരും ഷൈജുവിനൊപ്പം ഗള്‍ഫില്‍ ജോലി ചെയ്യുന്നവരായിരുന്നു. പുതിയ വീട്ടില്‍നിന്നുള്ള പൂരം കാണാന്‍ ഏറെപ്പേര്‍ എത്തുകയും ചെയ്‌തു.
പഞ്ചവാദ്യം ആരംഭിച്ചപ്പോള്‍ തൊട്ടപ്പുറത്തെ പറമ്പില്‍ പടക്കം പൊട്ടിച്ചു. 15 മിനിറ്റിനു ശേഷം ഒരു പ്രകോപനവുമില്ലാതെയാണ്‌ ആന ഓടിയതെന്നു പറയുന്നു. മുന്നിലകപ്പെട്ട നാരായണ പട്ടേരിയെ രാമചന്ദ്രന്‍ തട്ടിയിട്ട്‌ ചതച്ചരച്ചു. തല്‍ക്ഷണം മരിച്ചു. ഗംഗാധരന്‍ പിന്നീട്‌ ആശുപത്രിയിലാണു മരിച്ചത്‌. ആന ഇടഞ്ഞതുകണ്ട്‌ ഭയന്നോടുന്നതിനിടെ വീണാണു പലര്‍ക്കും പരുക്കേറ്റത്‌.
പഞ്ചവാദ്യം കലാകാരന്‍മാരായ ചാലിശേരി സ്വദേശി അംജേഷ്‌ കൃഷ്‌ണന്‍(26),പട്ടാമ്പി ചാക്കോളില്‍ സജിത്ത്‌(18), പട്ടാമ്പി തടത്തില്‍ പറമ്പില്‍ രാഹുല്‍(19), കൂറ്റനാട്‌ പെരിങ്ങോട്‌ പള്ളിവളപ്പില്‍ സന്തോഷ്‌ (24), പെരുമണ്ണൂര്‍ കുറുപ്പത്ത്‌ ദാമോദരന്‍(62), എഴുന്നള്ളത്ത്‌ കാണാനെത്തിയ കോട്ടപ്പടി മുള്ളത്ത്‌ ശ്രീധരന്റെ ഭാര്യ രഞ്‌ജിനി(65), അരിമ്പൂര്‍ കോഴിപ്പറമ്പ്‌ സുരേഷ്‌ ബാബു(52), പാലയൂര്‍ കരുമത്തില്‍ അക്ഷയ്‌(15), മുകേഷ്‌ കുമ്പളേങ്ങാട്‌ (32), ഏങ്ങണ്ടിയൂര്‍ പള്ളിക്കടവത്ത്‌ അരുണ്‍കുമാര്‍(55), മാറഞ്ചേരി സുഹറ (60) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവില്‍ കൊമ്പനെ പാപ്പാന്‍ അടക്കിനിര്‍ത്തി.

Ads by Google
Saturday 09 Feb 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW