Wednesday, July 03, 2019 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.52 AM

കുറിപ്പ്‌ ആശയക്കുഴപ്പം വരാതിരിക്കാനെന്ന്‌ മോഹന്‍ കുമാര്‍

uploads/news/2019/02/286777/3.jpg

ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ (പി.എം.ഒ) അനധികൃത ഇടപെടല്‍ നടത്തിയിട്ടില്ലെന്നു മുന്‍ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍ കുമാര്‍. ഫയലിലെ തന്റെ കുറിപ്പ്‌ വിവാദമായ സാഹചര്യത്തിലാണ്‌ ഒരു ടിവി ചാനലില്‍ അദ്ദേഹം വിശദീകരണം നടത്തിയത്‌.
രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടായതിനാല്‍ ഫ്രഞ്ച്‌ അധികൃതരും പി.എം.ഒയും തമ്മില്‍ ആശയവിനിമയം നടന്നിരിക്കാം. വിമാനങ്ങള്‍ ലഭിക്കേണ്ട സമയക്രമമായിരിക്കാം ചര്‍ച്ച ചെയ്‌തിട്ടുണ്ടാകുക. വിലയുടെ കാര്യത്തില്‍ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല. പി.എം.ഒ. സമാന്തര ചര്‍ച്ച നടത്തിയിട്ടില്ല. അഴിമതി നടന്നിട്ടില്ല.
വിലയുടെ കാര്യത്തില്‍ പ്രതിരോധ മന്ത്രാലയവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായാണു ഫയലില്‍ അക്കാര്യം കുറിച്ചത്‌. ഫ്രഞ്ച്‌ സര്‍ക്കാരിന്റെ ഗ്യാരന്റി, നിബന്ധനകള്‍ തുടങ്ങിയവയാണു തന്റെ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്‌. അതിനു താഴെ പ്രതിരോധ മന്ത്രി എഴുതിയതു വായിച്ചാല്‍ ഇതു ബോധ്യപ്പെടും- മോഹന്‍ കുമാര്‍ പറഞ്ഞു.

Ads by Google
Saturday 09 Feb 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW