Friday, April 26, 2019 Last Updated 12 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.52 AM

കമ്മിഷണറെ ചോദ്യംചെയ്യും മുമ്പേ ഒരുമുഴം നീട്ടിയെറിഞ്ഞ്‌ മമത നാഗേശ്വര റാവുവിന്റെ ഭാര്യയുടെ കമ്പനിയില്‍ പോലീസ്‌ റെയ്‌ഡ്

uploads/news/2019/02/286775/1.jpg

കൊല്‍ക്കൊത്ത: കൊല്‍ക്കത്ത പോലീസ്‌ കമ്മിഷണറെ സി.ബി.ഐ. ഇന്നു ചോദ്യംചെയ്യാനിരിക്കെ, സി.ബി.ഐ. മുന്‍ ഇടക്കാല ഡയറക്‌ടര്‍ നാഗേശ്വര റാവുവിന്റെ ഭാര്യയുടെ കമ്പനിയില്‍ പോലീസ്‌ റെയ്‌ഡ്‌.
ഭാര്യ മന്നേം സന്ധ്യ പങ്കാളിയായ ആഞ്‌ജല മെര്‍ക്കന്റൈല്‍സ്‌ കമ്പനിയിലും കൊല്‍ക്കത്തയിലെ മറ്റൊരിടത്തുമാണ്‌ ഇന്നലെ വൈകിട്ട്‌ പോലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. കൊല്‍ക്കത്ത കമ്മിഷണര്‍ രാജീവ്‌ കുമാറിന്റെ വീട്ടിലെ സി.ബി.ഐ. റെയ്‌ഡിനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തിരിച്ചടിയായാണ്‌ ഇതെന്നാണു സൂചന. രാജീവ്‌ കുമാറിന്റെ വസതിയില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്‌ഥരെത്തുമ്പോള്‍ നാഗേശ്വര റാവുവായിരുന്നു സി.ബി.ഐ. തലപ്പത്ത്‌.
കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട്‌ നാഗേശ്വര റാവുവിന്റെ ഭാര്യയുടെ കമ്പനിക്കെതിരേ മുമ്പും ആരോപണമുയര്‍ന്നിരുന്നു. സാധാരണ പരിശോധനമാത്രമാണ്‌ ഇന്നലെ നടന്നതെന്നാണു പോലീസിന്റെ വിശദീകരണം. ബൗ ബസാര്‍ പോലീസ്‌ സ്‌റ്റേഷനില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ്‌ ആഞ്‌ജല മെര്‍ക്കന്റൈല്‍സ്‌ കമ്പനിയുടെ കൊല്‍ക്കത്തയിലെയും സാള്‍ട്ട്‌ ലേക്കിലെയും ഓഫീസുകളില്‍ പരിശോധന നടത്തിയതെന്നു പോലീസ്‌ പറയുന്നു.
2011-12 കാലത്ത്‌ കമ്പനിയില്‍നിന്ന്‌ നാഗേശ്വര റാവുവിന്റെ ഭാര്യ 25 ലക്ഷം രൂപ വായ്‌പയെടുത്തിരുന്നു. തുടര്‍ന്ന്‌ 2012-13 കാലത്ത്‌ കമ്പനിക്ക്‌ 1.5 കോടി രൂപ നല്‍കി.
ഇതേകാലയളവില്‍ത്തന്നെ ശമ്പളമെന്നനിലയില്‍ 14 ലക്ഷം രൂപ റാവുവിന്റെ മകള്‍ക്കു നല്‍കിയിട്ടുണ്ടെന്നും പോലീസ്‌ വിശദീകരിക്കുന്നു.
അതേസമയം, ആഞ്‌ജല മെര്‍ക്കന്റൈല്‍സ്‌ കമ്പനിയുമായി തന്റെ ഭാര്യയ്‌ക്കു യാതൊരുവിധ ബന്ധവുമില്ലെന്നു എം. നാഗേശ്വര റാവു പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.

Ads by Google
Saturday 09 Feb 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW