Tuesday, April 23, 2019 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.52 AM

വയോധികനു യുവതി ജീവിതസഖി; സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്‌

uploads/news/2019/02/286774/6.jpg

അമൃത്‌സര്‍: പ്രണയത്തിനു കണ്ണും കാതുമില്ലെന്നു വ്യക്‌തം. അതുകൊണ്ടാണു പ്രായത്തിന്റെ വലിയ അന്തരം ജീവിതം പങ്കുവയ്‌ക്കാന്‍ സിഖ്‌ ദമ്പതികള്‍ക്കു പ്രശ്‌നമാകാത്തത്‌. പക്ഷേ, അറുപത്തിയേഴുകാരനും ഇരുപത്തിനാലുകാരിയും വിവാഹം കഴിച്ചതിലെ പൊരുത്തക്കേട്‌ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. അവരുടെ ഭീഷണി മൂലം ഷംഷര്‍ സിങ്ങും നവപ്രീത്‌ കൗറും കോടതിയുടെ സഹായം തേടി. നവദമ്പതികള്‍ക്ക്‌ സംരക്ഷണം നല്‍കാന്‍ പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്‌. കഴിഞ്ഞമാസം ചണ്ഡിഗഡ്‌ ഗുരുദ്വാരയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബന്ധുക്കള്‍ക്കു ഹാലിളകി. ഈ വിചിത്രബന്ധം തങ്ങള്‍ക്ക്‌ അംഗീകരിക്കാനാകില്ലെന്നാണു അവരുടെ നിലപാട്‌. പക്ഷേ, നവദമ്പതികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉദാത്തമായ ബന്ധമാണിത്‌. ജീവന്‍ അപകടത്തിലാണെന്ന്‌ ഉത്തമബോധ്യമുള്ള ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. ജീവിതപങ്കാളികളാകാന്‍ ഇവരെ പ്രേരിപ്പിച്ച്‌ ഘടകമെന്താണെന്നും വ്യക്‌തമല്ല. ഹൈക്കോടതിയുടെ ഉത്തരവ്‌ ലഭിച്ചിട്ടുണ്ടെന്നും ദമ്പതികള്‍ക്ക്‌ നിയമം അനുശാസിക്കുന്ന സുരക്ഷ നല്‍കുമെന്നും സന്‍ഗ്രുര്‍ എസ്‌.എസ്‌.പി. സന്ദീപ്‌ ഗാര്‍ഗ്‌ പറഞ്ഞു.

Ads by Google
Saturday 09 Feb 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW