Monday, April 22, 2019 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.50 AM

ബ്രസീലില്‍ ഫുട്‌ബോള്‍ ക്ലബില്‍ തീപിടിത്തം: 10 മരണം

റിയോ ഡി ജനീറോ: ബ്രസീലിലെ പ്രശസ്‌തമായ ഫ്‌ളെമെങ്കോ ഫുട്‌ബോള്‍ ക്ലബില്‍ തീപിടിത്തം. 10 യുവതാരങ്ങള്‍ മരിച്ചു. വെള്ളിയാഴ്‌ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണു തീപിടിത്തമുണ്ടായത്‌. രണ്ടു മണിക്കൂറിലേറെ പണിപ്പെട്ടാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌.
14നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളെ പരിശീലിപ്പിക്കാനായി നിര്‍മിച്ച കെട്ടിടത്തിലാണ്‌ തീപിടിച്ചത്‌. പ്രാദേശിക ടൂര്‍ണമെന്റുകളിലുള്‍പ്പെടെ കളിക്കുന്ന കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. രണ്ടു മാസം മുന്‍പാണ്‌ക്ല ബിന്റെ കീഴിലുള്ള ഈ പരിശീലന കേന്ദ്രം വികസിപ്പിച്ചത്‌.
ബ്രസീലിലെ തന്നെ ഏറ്റവും വലിയക്ല ബുകളില്‍ ഒന്നാണ്‌ ഫ്‌ളെമെങ്കോ എഫ്‌.സി.

Ads by Google
Saturday 09 Feb 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW