Saturday, February 09, 2019 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.46 AM

സല ഇനിയില്ല

uploads/news/2019/02/286756/6.jpg

ലണ്ടന്‍: വിമാനാപകടത്തില്‍പ്പെട്ട ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ കാര്‍ഡിഫ്‌ സിറ്റിയുടെ താരമായിരുന്നു സല. ജനുവരി 21-ാം തീയതിയാണു ഫ്രാന്‍സിലെ നാന്റസില്‍നിന്ന്‌ കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ചിരുന്ന ചെറു വിമാനം പിപ്പര്‍ പി.എ. -46 മാലിബു കാണാതായത്‌. അര്‍ജന്റീനക്കാരനായ സല ഫ്രഞ്ച്‌ ക്ലബ്‌ നാന്റസില്‍നിന്ന്‌ കാര്‍ഡിഫിലേക്കു കൂടുമാറിയതേയുണ്ടായിരുന്നുള്ളു.
ഇംഗ്ലിഷ്‌ കടലിടുക്കില്‍നിന്നു ഞായറാഴ്‌ചയാണ്‌ വിമാനാവശിഷ്‌ടങ്ങള്‍ യു.കെയുടെ എയര്‍ ആക്‌സിഡന്റ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ബ്രാഞ്ച്‌ കടലില്‍ കണ്ടെത്തിയത്‌. വിദൂര നിയന്ത്രിത വാഹനം (ആര്‍.ഒ.വി.) ഉപയോഗിച്ചു നടത്തിയ തെരച്ചിലില്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മൃതദേഹവും കണ്ടെത്തി. ഇന്നലെ രാത്രിയോടെ താരത്തെ തിരിച്ചറിഞ്ഞു. ഗുര്‍നേസി ദ്വീപിനു സമീപം വിമാനത്തിന്റെ സീറ്റുകള്‍ കണ്ടെടുത്തതോടെ സലയെയും പൈലറ്റിനെയും ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ അണഞ്ഞിരുന്നു. നാന്റസിലെ സഹകളിക്കാരോടു യാത്ര പറഞ്ഞു മടങ്ങി വരുന്ന വഴിയായിരുന്നു അപകടം.
സലയ്‌ക്കൊപ്പമുണ്ടായിരുന്ന വിമാനത്തിന്റെ പൈലറ്റ്‌ ഡേവിഡ്‌ ഇബോസ്‌റ്റനെ കണ്ടെത്താനായില്ല. നാന്റസിനു വേണ്ടി മൂന്നര സീസണുകളില്‍ കളിച്ച സല 42 ഗോളുകളടിച്ചു. സലയുടെ ദുരന്തത്തില്‍ അര്‍ജന്റീന പ്രസിഡന്റ്‌ മൗറീസിയോ മക്രി അനുശോചനം രേഖപ്പെടുത്തി.

Ads by Google
Saturday 09 Feb 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW