Friday, April 26, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.46 AM

ഹിറ്റ്‌മാന്‍ നമ്പര്‍ വണ്‍

uploads/news/2019/02/286755/5.jpg

ഓക്ലന്‍ഡ്‌: ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന താരമെന്ന റെക്കോഡ്‌ ഇന്ത്യന്‍ നായകന്‍ രോഹിത്‌ ശര്‍മ സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരേ നടന്ന രണ്ടാം ട്വന്റി20യില്‍ 35 റണ്ണെടുത്തതോടെയാണു രോഹിത്‌ റെക്കോഡിട്ടത്‌. ന്യൂസിലന്‍ഡ്‌ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിനെയാണു രോഹിത്‌ പിന്നിലാക്കിയത്‌.
മത്സരം തുടങ്ങുന്നതിന്‌ മുമ്പ്‌ 35 റണ്‍ മാത്രം പിന്നിലായിരുന്നു ഇന്ത്യന്‍ നായകന്‍. 92 കളികളിലായി 2288 റണ്ണാണു രോഹിത്‌ നേടിയത്‌. നാല്‌ സെഞ്ചുറികളും 16 അര്‍ധ സെഞ്ചുറികളും അദ്ദേഹം സ്വന്തമാക്കി. 76 കളികളില്‍നിന്ന്‌ 2272 റണ്ണാണു ഗുപ്‌റ്റിലിന്റെ നേട്ടം. രണ്ട്‌ സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും ന്യൂസിലന്‍ഡ്‌ താരം നേടി. 2263 റണ്‍ അടിച്ചെടുത്ത പാകിസ്‌താന്റെ ഷുഐബ്‌ മാലിക്ക്‌ മൂന്നാമതാണ്‌. 65 കളികളില്‍നിന്ന്‌ 2167 റണ്ണെടുത്ത വിരാട്‌ കോഹ്ലിയാണു നാലാമത്‌. ട്വന്റി20യില്‍ നൂറിലധികം സിക്‌സറുകളടിക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും രോഹിത്‌ സ്വന്തമാക്കി. വെസ്‌റ്റിന്‍ഡീസിന്റെ ക്രിസ്‌ ഗെയ്‌ലും മാര്‍ട്ടിന്‍ ഗുപ്‌റ്റിലുമാണ്‌ രോഹിതിന്റെ മുന്‍ഗാമികള്‍. ഇതുവരെ രോഹിത്‌ ശര്‍മ ട്വന്റി20 യില്‍ 102 സിക്‌സറുകളടിച്ചു. ക്രിസ്‌ ഗെയ്‌ലും മാര്‍ട്ടിന്‍ ഗുപ്‌റ്റിലും 102 സിക്‌സറുകള്‍ വീതമടിച്ചു.

Ads by Google
Saturday 09 Feb 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW