Friday, June 21, 2019 Last Updated 57 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.46 AM

സ്‌പൈക്കേഴ്‌സ് ഒന്നാമത്‌

uploads/news/2019/02/286753/3.jpg

കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് മുന്നില്‍. ഹൈദരാബാദ്‌ ബ്ലാക്ക്‌ ഹോക്‌സിനെതിരേ നടന്ന മൂന്നാം മത്സരത്തിലും ജയിച്ചാണു കൊച്ചി പോയിന്റ്‌ പട്ടികയില്‍ മുന്നിലെത്തിയത്‌. മൂന്ന്‌ കളിയില്‍ നിന്നായി ആറ്‌ പേയിന്റാണ്‌ അവരുടെ സമ്പാദ്യം. രണ്ടു തോല്‍വികള്‍ നേരിട്ട ബ്ലാക്ക്‌ ഹോക്‌സിന്റെ നില പരുങ്ങലിലായി. ബ്ലൂ സ്‌പൈക്കേഴ്‌സ് താരം ഡേവിഡ്‌ ലീയാണ്‌ കളിയിലെ താരം. സ്‌കോര്‍ 12-15, 15-11, 15-12, 15-10, 14-15.
അടിക്കു തിരിച്ചടി എന്ന നയവുമായി ഇരുടീമുകളും വാശിയോടെ കളിച്ച ഒന്നാം സെറ്റില്‍ സ്‌മാഷുകളുടെ പെരുമഴയായിരുന്നു. അശ്വില്‍ റായിലൂടെ തുടങ്ങിയ ഹൈദരാബാദ്‌ സെറ്റില്‍ പത്ത്‌ സ്‌പൈക്ക്‌ പോയിന്റുകള്‍ നേടി. രണ്ട്‌ പോയിന്റുകള്‍ക്ക്‌ പിന്നില്‍ നിന്നശേഷം ഒപ്പം കൂടി സ്‌പൈക്കേഴ്‌സ് ഒമ്പത്‌ പോയിന്റ്‌ വരെ ഒപ്പം പിടിച്ചെങ്കിലും സ്വന്തം സൂപ്പര്‍ പോയിന്റ്‌ അക്കൗണ്ടില്‍ ചേര്‍ക്കാന്‍ കഴിയാതിരുന്നതോടെ കളി കൈ വിട്ടുപോയി. പ്രബാകരനിലൂടെ തിരിച്ചുവരവിനുള്ള ശ്രമംനടത്തിയെങ്കിലും സെറ്റ്‌ 15-12 ന്‌ ഹൈദരാബാദ്‌ സ്വന്തമാക്കി. അശ്വില്‍ റായി അഞ്ചും നായകന്‍ കാഴ്‌സണ്‍ക്ല ാര്‍ക്ക്‌ നാല്‌ പോയിന്റും നേടി. അതേസമയം സെറ്റില്‍ ഏറ്റവുമധികം സെര്‍വ്‌ പാഴാക്കിയത്‌ ഹൈദരാബാദാണ്‌. രണ്ടാം സെറ്റ്‌ കരുതലോടെ തുടങ്ങിയ കൊച്ചി ആദ്യം മുതലേ വ്യക്‌തമായ ആധിപത്യം പുലര്‍ത്തി.
ആദ്യ സെറ്റില്‍ അടി വാങ്ങിക്കൂട്ടിയെങ്കിലും ഇത്തവണ ഡേവിഡ്‌ ലീയും പ്രബാകരനും ഉരുക്കു കൈകളുമായി കോട്ട കെട്ടിയതോടെ കൊച്ചി കുതിച്ചു. ആദ്യ സെറ്റില്‍ നിറം മങ്ങിയ ആന്ദ്രേ പതുക്ക്‌ മികച്ച സ്‌മാഷുകളുമായി തിരിച്ചെത്തിയതോടെ കളി കൊച്ചിയുടെ വരുതിയിലായി. സ്‌കോര്‍ 10-6 ല്‍ നില്‍ക്കേ അശ്വില്‍ റായും അലക്‌സ് ബാഡറും ചേര്‍ന്ന്‌ നടത്തിയ മുന്നേറ്റം ഹൈദരാബാദിനെ മുന്നിലെത്തിച്ചു. ഹൈദരാബാദ്‌ മുന്നില്‍ നില്‍ക്കേ കൊച്ചി സൂപ്പര്‍ പോയിന്റിലൂടെ മുന്നിലെത്തി. തൊട്ടടുത്ത്‌ ഹൈദരാബാദും സൂപ്പര്‍ പോയിന്റ്‌ വിളിച്ചതോടെ കളി കാര്യമായി. നിലം തൊടാതെ പാഞ്ഞ പന്ത്‌ പ്രബാകരനിലൂടെ ഹൈദരാബാദാന്റെ കോര്‍ട്ടില്‍ എത്തിച്ചതോടെ രണ്ടാം സെറ്റ്‌ നേടി കൊച്ചി കളിയില്‍ തിരിച്ചു വന്നു. മൂന്നും നാലും സെറ്റില്‍ മലയാളി താരം മനു ജോസഫിന്റെ ഊഴമായി. എട്ട്‌ പോയ്‌ന്റുകളാണ്‌് രണ്ട്‌ സെറ്റുകളിലായി മനു നേടിയത്‌. സ്‌പൈക്കേഴ്‌സ് താരങ്ങള്‍ക്ക്‌ മികച്ച സ്‌മാഷുകള്‍ ഉതിര്‍ക്കുന്നതിനായി മികച്ച ലിഫ്‌റ്റുകളുമായി നായകന്‍ ഉക്രപാണ്ഡ്യനും കളിയില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. ഇന്നു നടക്കുന്ന മത്സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീമുകള്‍ ഏറ്റുമുട്ടും. ആതിഥേയ നഗരത്തിന്റെ കൊച്ചി ബ്ലൂ സ്‌െപെക്കേഴ്‌സും ശക്‌തരായ കാലിക്കറ്റ്‌ ഹീറോസും ഇന്ന്‌ ഏറ്റുമുട്ടും. കൊച്ചി രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം കാത്തിരുന്ന മത്സരം െവെകിട്ട്‌ ഏഴു മുതലാണ്‌.

Ads by Google
Saturday 09 Feb 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW