Saturday, February 09, 2019 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.45 AM

ഡി.എന്‍.എ. ഫലം നിര്‍ണായകമായി പോക്‌സോ കേസില്‍ തമിഴ്‌നാട്‌ സ്വദേശിക്ക്‌ 30 വര്‍ഷം തടവ്‌

uploads/news/2019/02/286750/4.jpg

ആലപ്പുഴ: പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഡി.എന്‍.എ. ഫലംമാത്രം തെളിവായി സ്വീകരിച്ച്‌ തമിഴ്‌നാട്‌ സ്വദേശിക്ക്‌ 30 വര്‍ഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.
കന്യാകുമാരി സ്വദേശിയും കുട്ടനാട്‌ കിടങ്ങറ കോളനി നിവാസിയുമായ മാരിയപ്പ(23)നെയാണ്‌ ജില്ലാ അഡീഷനല്‍ സെഷന്‍സ്‌ കോടതി (പോക്‌സോ സ്‌പെഷല്‍ കോടതി) ജഡ്‌ജി എസ്‌.എച്ച്‌. പഞ്ചാപകേശന്‍ ശിക്ഷിച്ച്‌ ഉത്തരവായത്‌.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും നിയമവിരുദ്ധമായി കൂടെ താമസിപ്പിച്ചു ഗര്‍ഭിണിയാക്കിയതിനും 10 വര്‍ഷം വീതമാണു തടവെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. പിഴയില്‍ രണ്ടു ലക്ഷം പെണ്‍കുട്ടിക്കു നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവില്‍ തുടരണം. 2017 മാര്‍ച്ചിലായിരുന്നു സംഭവം. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രദേശത്തെ അംഗന്‍വാടിയെ സമീപിച്ചതോടെയാണു വിവരം പുറത്തറിയുന്നത്‌. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു രാമങ്കരി പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. കന്യാകുമാരിയില്‍ യു.പി. സ്വദേശി പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്‌.
പിന്നീട്‌ നിയമപരമായി ഗര്‍ഭഛിദ്രം നടത്തിയശേഷമുള്ള ഡി.എന്‍.എ പരിശോധനയാണു നിര്‍ണായകമായത്‌.
തമിഴ്‌നാട്ടിലെ ആചാരപ്രകാരം കോവിലിനു മുന്നില്‍ മാല ചാര്‍ത്തി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണെന്നായിരുന്നു പ്രതിഭാഗം വാദം. പെണ്‍കുട്ടിയും മാതാപിതാക്കളുമുള്‍പ്പെടെ പ്രതിക്ക്‌ അനുകൂലമായി മൊഴിയും നല്‍കി.
എന്നാല്‍, ഇരയ്‌ക്കു പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Ads by Google
Saturday 09 Feb 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW