Sunday, April 21, 2019 Last Updated 33 Min 41 Sec ago English Edition
Todays E paper
Saturday 09 Feb 2019 12.45 AM

ഷംസീര്‍ എം.എല്‍.എയുടെ വീടിന്‌ ബോംബേറ്‌; യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

uploads/news/2019/02/286749/1.jpg

തലശേരി: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീടിനുനേരെ ബോംബേറിഞ്ഞ കേസില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര്‍ സതീഷ്‌ (25)നെയാണ്‌ തലശേരി സി.ഐ: എം.പി ആസാദും സംഘവും അറസ്‌റ്റ്‌ ചെയ്‌തത്‌. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു തലശേരി മേഖലകളില്‍ നടന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ജനുവരി നാലിനു രാത്രി 10.15-നാണ്‌ ബോംബേറ്‌ നടന്നത്‌.
വീടിന്‌ പിറകില്‍കൂടി എത്തിയ അക്രമിസംഘം എറിഞ്ഞ ബോംബ്‌ വാട്ടര്‍ ടാങ്കില്‍ തട്ടി ചിതറി തെറിക്കുകയായിരുന്നു. ആ സമയം ഷംസീറിന്റെ ബന്ധുക്കളും ഉപ്പയും ഉമ്മയും മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. പോലീസ്‌ സംരക്ഷണം ഉണ്ടായിരുന്നെങ്കിലും അവരുടെ ശ്രദ്ധയില്‍ പെടാതെയാണ്‌ അക്രമിസംഘം ബോംബേറിഞ്ഞത്‌.
ന്യൂ മാഹി പോലീസാണ്‌ കേസന്വേഷിച്ചിരുന്നത്‌. ഏറെനാളായിട്ടും പ്രതികളെ കണ്ടെത്താനോ പിടികൂടാനോ സാധിക്കാത്തത്‌ ഏറെ വിമര്‍ശനത്തിനിടയാക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം തെളിവു ശേഖരിക്കുന്നതിനിടെ ഷംസീറിന്റെ വീടിനടുത്തുള്ള ഒരു കുട്ടി ബോംബേറ്‌ ഉണ്ടായ സമയത്ത്‌ ന്യൂജനറേഷന്‍ ബൈക്കില്‍ രണ്ട്‌ പേര്‍ പോകുന്നത്‌ കണ്ടതായി അന്വേഷണ സംഘത്തോട്‌ പറഞ്ഞിരുന്നു.
ഈ സൂചനയുടെ അടിസ്‌ഥാനത്തില്‍ പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിനു ഫോണ്‍ കോളുകളും പരിശോധിച്ച അന്വേഷണ സംഘം സതീഷിനെ തലായി കടപ്പുറത്തുവച്ചു പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്നു പോലീസ്‌ പറഞ്ഞു.

Saturday 09 Feb 2019 12.45 AM
YOU MAY BE INTERESTED
Loading...
TRENDING NOW