Sunday, April 21, 2019 Last Updated 56 Min 25 Sec ago English Edition
Todays E paper
Saturday 09 Feb 2019 12.31 AM

മണപ്പുറം അറ്റാദായം 244.11 കോടി രൂപ

കൊച്ചി: 2018-2019 സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന്‌ അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഗ്രൂപ്പിന്റെ അറ്റാദായം 244.11 കോടി രൂപ കടന്നു. ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള അറ്റാദായമാണ്‌ ഇത്‌. മുന്‍വര്‍ഷം ഇതേകാലയളവില്‍ കൈവരിച്ച 171.73 കോടിയേക്കാള്‍ 42 ശതമാനം വര്‍ധനവാണു കമ്പനി നേടിയിരിക്കുന്നത്‌. സബ്‌സിഡിയറീസ്‌ ഒഴിച്ചുള്ള കമ്പനിയുടെ അറ്റാദായം 24.4 ശതമാനം ഉയര്‍ന്ന്‌ 210.83 കോടിയായി.
കമ്പനിയുടെ മൊത്തം വരുമാനം 1081.20 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കൈവരിച്ച 872.00 കോടിയേക്കാള്‍ 24 ശതമാനം വര്‍ധനവാണ്‌ കമ്പനി നേടിയിരിക്കുന്നത്‌.

Saturday 09 Feb 2019 12.31 AM
YOU MAY BE INTERESTED
Loading...
TRENDING NOW