Friday, April 26, 2019 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 12.31 AM

വാരാന്ത്യം തകര്‍ന്നടിഞ്ഞ്‌ വിപണികള്‍

uploads/news/2019/02/286742/2.jpg

മുംെബെ: ധനനയ പ്രഖ്യാപനങ്ങളില്‍ നേട്ടം െകെവരിക്കാനാകാതെ സൂചികകള്‍ നിറംമങ്ങി. രണ്ടം ദിനവും നഷ്‌ടം തുടര്‍ന്നതോടെ വാരാന്ത്യം നിക്ഷേപകര്‍ക്കു ദുഃഖവെള്ളിയായി. ലാഭമെടുപ്പാണു സൂചികകള്‍ക്കു വിനയായത്‌.
രാജ്യാന്തര പ്രതിബന്ധങ്ങളില്‍ കോര്‍പ്പറേറ്റ്‌ കമ്പനികളുടെ കാലിടറയതോടെ പതനം പൂര്‍ണമായി. ദേശിയ ഓഹരി സൂചിക 11,000 മാര്‍ക്ക്‌ െകെവിട്ടതും ഇരുട്ടടിയായി. യു.എസ്‌- െചെന വ്യാപാരത്തര്‍ക്കം ഒരിടവേളയ്‌ക്കു ശേഷം വീണ്ടും തലപൊക്കിയതോടെ ഓട്ടോ, ലോഹം ഓഹരികളാണ്‌ കടുത്ത വില്‍പ്പസമ്മര്‍ദ്ദത്തില്‍ അകപ്പെട്ടത്‌.
കഴിഞ്ഞ ദിവസത്തെ നേട്ടങ്ങളില്‍ നിക്ഷേപകര്‍ നേട്ടം ആസ്വദിച്ചതാണ്‌ നഷ്‌ടം കടുക്കാന്‍ കാരണം. സെന്‍സെക്‌സ്‌ 424.61 പോയിന്റ്‌ താഴ്‌ന്ന്‌ 36,546.48ലും നിഫ്‌റ്റി 125.80 പോയിന്റ്‌ താഴ്‌ന്ന്‌ 10,943.60ലുമാണു വ്യാപാരം അവസാനിപ്പിച്ചത്‌. എന്നാല്‍ ആഴ്‌ച വ്യാപാരത്തില്‍ നേരിയ നേട്ടത്തിലാണു സൂചികകള്‍. ആഴ്‌ചയില്‍ സെന്‍സെക്‌സിന്റെ നേട്ടം 77.05ഉം നിഫ്‌റ്റിയുടേത്‌ 49.95 പോയിന്റുമാണ്‌. 17.93 ശതമാനം ഓഹരി മൂല്യം ഇടിഞ്ഞ ടാറ്റ മോട്ടോഴ്‌സാണ്‌ ഏറെ പിന്നിലായത്‌.
ഡിസംബറില്‍ പാദത്തില്‍ കമ്പനിയുടെ നഷ്‌ടം 26,960.8 കോടി രൂപയാണ്‌. വേദാന്ത, ടാറ്റ സ്‌റ്റീല്‍, എന്‍.ടി.പി.സി, ഒ.എന്‍.ജി.സി, ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്രോ, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, കോള്‍ ഇന്ത്യ, മാരുതി, പവര്‍ഗ്രിഡ്‌, ആക്‌സിസ്‌ ബാങ്ക്‌, ഐ.ടി.സി, എച്ച്‌.ഡി.എഫ്‌.സി. തുടങ്ങിയ ഓഹരികളും നഷ്‌ടത്തിലായി. കോട്ടക്‌ ബാങ്ക്‌, ഭാരതി എയര്‍ടെല്‍, എച്ച്‌.സി.എല്‍. ടെക്‌, എച്ച്‌.ഡി.എഫ്‌.സി, ബജാജ്‌ ഫിനാന്‍സ്‌ തുടങ്ങിയ ഓഹരിളാണ്‌ നഷ്‌ടം കുറച്ചത്‌.
വിദേശനിക്ഷേപകരുടെ തിരിച്ചുവരവു മാത്രമാണു വിപണികള്‍ക്കു നേരിയ ആശ്വാസം. 418.01 കോടി രൂപയുടെ ഓഹരികളാണ്‌ ഇവര്‍ കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം സ്വന്തമാക്കിയത്‌. 294.11 കോടി രൂപയുടെ ഓഹരികള്‍ പ്രാദേശിക നിക്ഷേപകരും സ്വന്തമാക്കി.
വ്യാപരച്ചര്‍ച്ചയ്‌ക്ക്‌ െചെനീസ്‌ പ്രസിഡന്റിനെ മാര്‍ച്ച്‌ ഒന്നിനു മുമ്പ്‌ കാണാന്‍ സാധ്യതയില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ്‌ വ്യക്‌തമാക്കിയതോടെ സാമ്പത്തിക മാന്ദ്യ സൂചനകളിലാണ്‌ രാജ്യാന്തര വിപണികള്‍. ഇതോടെ രാജ്യാന്തര സൂചികകളും നഷ്‌ടത്തിലാണ്‌.

Ads by Google
Saturday 09 Feb 2019 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW