Sunday, April 21, 2019 Last Updated 52 Min 21 Sec ago English Edition
Todays E paper
Saturday 09 Feb 2019 12.31 AM

ആര്‍.ബി.ഐ. നിരക്കനിരക്ക്‌ കുറക്കല്‍ ബാങ്ക്‌ ഇളവ്‌ ഉണ്ടായേക്കില്ല

uploads/news/2019/02/286741/1.jpg

മുംെബെ: നിക്ഷേപ സമൂഹത്തെ അമ്പരപ്പിച്ച്‌ ആര്‍.ബി.ഐ. റിപ്പോ നിരക്കുകള്‍ .25 ശതമാനം കുറച്ചതിനു പിന്നാലെ ബാങ്കുകളുടെ നിരക്കിളവ്‌ പ്രതീക്ഷിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരും. റിസര്‍വ്‌ ബാങ്ക്‌ ഹ്രസ്വകാല വായ്‌പകള്‍ക്ക്‌ ബാങ്കുകളില്‍നിന്നു ഈടാക്കുന്ന പലിശയാണ്‌ റിപ്പോ നരിക്ക്‌.
17 മാസത്തിനുശേഷം ധനനയത്തില്‍ റിപ്പോ നിരക്കുകള്‍ കുറച്ചപ്പോള്‍ വാഹന- ഭവന വായ്‌പകളടക്കം കുറയുമെന്നാണു പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ ആര്‍.ബി.ഐയുടെ നിരക്കിളവില്‍ സന്തുഷ്‌ടരല്ല ബാങ്കുകളെന്നാണു പുറത്തുവരുന്ന സൂചനകള്‍. ആര്‍.ബി.ഐയുടെ പാത മറ്റു ബാങ്കുകള്‍ പിന്തുടര്‍ന്നേക്കില്ല. കിട്ടാക്കടവും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവുമാണ്‌ നിരക്കുകള്‍ കുറയ്‌ക്കുന്നതില്‍നിന്ന്‌ ബാങ്കുകള്‍ ഉയര്‍ത്തുന്ന കാരണങ്ങള്‍.
ധനനയത്തില്‍ ബഹുഭൂരിപക്ഷവും നിരക്കിളവ്‌ പ്രതീക്ഷിച്ചിരുന്നില്ലെന്നതാണു സത്യം. മറിച്ചു പ്രതീക്ഷിച്ചിരുന്നത്‌ നിക്ഷേപ നിലപാടില്‍ ഇളവായിരുന്നു. എന്നാല്‍ പണപ്പെരുപ്പം തുടര്‍ച്ചയായി ലക്ഷ്യംകണ്ടതു മുന്‍നിര്‍ത്തി നിരക്കുകള്‍ കുറയ്‌ക്കുന്നതായി ആര്‍.ബി.ഐ. പ്രഖ്യാപിച്ചു. കൂടാതെ നിക്ഷേപ നിലപാട്‌ ക്യാലിബ്രേറ്റഡ്‌ െടെറ്റനിങ്ങില്‍നിന്ന്‌ ന്യൂട്രലാക്കുകയും ചെയ്‌തു.
തെരഞ്ഞെടുപ്പ്‌ അടുക്കവേ നിക്ഷേപസമൂഹത്തെ ആകര്‍ഷിക്കുന്നതിനായി മോഡി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലാണ്‌ ആര്‍.ബി.ഐ. നിരക്കു കുറച്ചതെന്നാണു വിലയിരുത്തല്‍. നിരക്കു കുറച്ചത്‌ വഴി വളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനാകുമെന്നാണു കരുതുന്നത്‌. 2019 തെരഞ്ഞെടുപ്പില്‍ തൊഴില്‍ മുഖ്യ ചര്‍ച്ചയാകുമെന്നു ഉറപ്പാണ്‌.
നിരക്കു കുറച്ചതു വഴി കൂടുതല്‍ വായ്‌പകള്‍ വാഗ്‌ദാനം ചെയ്‌തു വിപണിയില്‍ പണത്തിന്റെ ലഭ്യത ഉറപ്പാക്കുകയെന്ന തന്ത്രവും നീക്കത്തിനു പിന്നിലുണ്ട്‌. ആര്‍.ബി.ഐ. 25 ബേസിസ്‌ പോയിന്റ്‌ ഇളവു പ്രഖ്യാപിച്ചപ്പോള്‍ ബാങ്കുകള്‍ 5- 10 ബേസിസ്‌ മാത്രമാണ്‌ കുറയ്‌ക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. അതും ആര്‍.ബി.ഐ. സമ്മര്‍ദ്ദം ഉണ്ടായാല്‍ മാത്രമെന്നാണു റിപ്പോര്‍ട്ട്‌.
സ്വകാരനിക്ഷേപം ആകര്‍ഷികയാണ്‌ നിരക്കിളവിലൂടെ ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്‌തികാന്ത ദാസിന്റെ ലക്ഷ്യം. ബാങ്കുകള്‍ മാര്‍ജിനല്‍ കോസ്‌റ്റ്‌ ഓഫ്‌ ഫണ്ട്‌സ് ലെന്‍ഡിങ്‌ റേറ്റിലേക്കു(എം.സി.എല്‍.ആര്‍) തിരിഞ്ഞതോടെ ആര്‍.ബി.ഐ. നിരക്കുകള്‍ പ്രസ്‌കതമായിട്ടുണ്ട്‌. നിരക്കിളവുകള്‍ മാസത്തവണകളിലടക്കം പ്രധാന പങ്ക്‌ വഹിക്കുന്നുണ്ടെന്നതാണ്‌ സത്യം.
രാജ്യത്തിന്റെ ധനക്കമ്മിയും കറണ്ട്‌ അക്കൗണ്ട്‌ കമ്മിയും കൂ2ുന്ന സാഹചര്യത്തില്‍ നിരക്കു കുറച്ചത്‌ ഉചിതമല്ലെന്നാണ്‌ വിലയിരുത്തല്‍. രൂപയുടെ മൂല്യയിടിവും രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റവും വിദേശനാണ്യ ശേഖരത്തിലെ കുറവും എല്ലാം വളര്‍ച്ചയ്‌ക്കു തിരിച്ചടിയാകാം.
ബാങ്കുകള്‍ക്ക്‌ ആവശ്യമായ പണലഭ്യത ഉറപ്പു വരുന്നതുവരെ നിരക്കുകളില്‍ കാര്യമായ കുറവുകള്‍ പ്രതീക്ഷിക്കേണ്ടെന്നു സാരം.

ടി.എസ്‌. ശ്രീജിത്ത്‌

Saturday 09 Feb 2019 12.31 AM
YOU MAY BE INTERESTED
Loading...
TRENDING NOW