Friday, February 08, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 08.31 PM

മിഷണറി കൊല്ലപ്പെട്ട സംഭവം: സെന്റിനല്‍സിനെതിരെ നടപടി ആവശ്യപ്പെടില്ലെന്ന് യുഎസ്

 Missionary death

ന്യൂയോര്‍ക്ക്: ആന്‍ഡമാനിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ അമേരിക്കന്‍ മിഷണറി കൊല്ലപ്പെട്ട സംഭവത്തില്‍ ദ്വീപുവാസികള്‍ക്കെതിരെ നടപടി ആവശ്യപ്പെടില്ലെന്ന് യുഎസ്. റിലീജിയസ് ഫ്രീഡം സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ സാമുവല്‍ ബ്രൌബാക്കാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സെന്റിനല്‍സിനെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമോയെന്ന ചോദ്യത്തിനാണ് സാമുവല്‍ യുഎസ് നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിരോധശേഷി ഇല്ലാത്തതിനാല്‍ പുറമെ നിന്നുള്ള ആളുകളുടെ ഇടപെടല്‍ ഗോത്രത്തെ തന്നെ തുടച്ചുനീക്കാന്‍ കാരണമാകുമെന്ന് ബ്രിട്ടനിലെ സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന വെളിപ്പെടുത്തിയിരുന്നു. ദ്വീപിലേയ്ക്കുള്ള മജാണ്‍ അലന്‍ ചൗവിന്റെ പ്രവേശനം ഗോത്രവിഭാഗത്തെ ബാധിക്കുമെന്നും വ്യക്തമാക്കിയതിനു പിന്നാലെയാണ് ബ്രൌണ്‍ബാക്കിന്റെ പ്രതികരണം.

ക്രിസ്തുമതം പ്രചരിപ്പിക്കാനാണ് അമേരിക്കന്‍ പൗരനായ ജോണ്‍ അലന്‍ ചൗ ആന്‍ഡമാനിലെ സെന്റിനെല്‍ ദ്വീപിലേയ്ക്ക് എത്തിയത്. സമ്മാനങ്ങളും മറ്റും നല്‍കി ഗോത്രവര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം നടത്താനെത്തിയ ജോണ്‍ ചൗവിനെ ഒറ്റപ്പെട്ട് കഴിയുന്ന സെന്റിനല്‍സ് അമ്പെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടല്‍ത്തീരത്ത് തന്നെ കുഴിച്ചുമൂടുകയും ചെയ്തു. ജോണ്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ പോലീസ് സംഘം പല തവണ നീക്കം നടത്തിയെങ്കിലും ഒടുവില്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Ads by Google
Friday 08 Feb 2019 08.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW