Sunday, July 21, 2019 Last Updated 11 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 08.38 PM

സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുമായി ബന്ധമുള്ള കമ്പനികളില്‍ കൊല്‍ക്കത്ത പോലീസ് റെയ്ഡ്

uploads/news/2019/02/286734/n-rao.jpg

കൊല്‍ക്കത്ത: സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുമായി ബന്ധമുള്ള രണ്ട് കമ്പനികളില്‍ കൊല്‍ക്കത്ത പോലീസിന്റെ റെയ്ഡ്. റാവുവിന്റെ ഭാര്യ പങ്കാളിയാ സാള്‍ട്ട് ലേക്കിലെ ആന്‍ജലീല മെര്‍ക്കന്റയില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലും കൊല്‍ക്കത്തയിലെ ഓഫീസിലുമാണ് വെള്ളിയാഴ്ച കൊല്‍ക്കത്ത പോലീസ് റെയ്ഡ് നടത്തിയത്.

ശാരദ ചിട്ടി തട്ടിപ്പില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ തടഞ്ഞതിനെച്ചൊല്ലി ബംഗാള്‍ സര്‍ക്കാര്‍- കേന്ദ്രസര്‍ക്കാര്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെയാണ് സി.ബി.ഐയ്‌ക്കെതിരെ തിരിച്ചടിച്ച് മമതയുടെ നടപടി. ശാരദ ചിട്ടി തട്ടിപ്പില്‍ മമതയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ നാളെ സി.ബി.ഐ ചോദ്യം ചെയ്യും ഷില്ലോംഗില്‍ വച്ചാണ് ചോദ്യം ചെയ്യല്‍.

Ads by Google
Friday 08 Feb 2019 08.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW