Wednesday, July 17, 2019 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 08.05 PM

സര്‍ക്കാര്‍ സഹായിച്ചു; നിയമോള്‍ക്ക് ശ്രവണ സഹായിയുമായി ആരോഗ്യ മന്ത്രി എത്തി

Niyamol

കണ്ണൂര്‍: ശ്രവണ സഹായി മോഷണം പോയതിനെ തുടര്‍ന്ന് ദുരിതത്തിലായ നിയമോള്‍ക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. നഷ്ടപ്പെട്ട ശ്രവണസഹായിക്ക് പകരം മറ്റൊന്നുമായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ തന്നെ നേരിട്ടെത്തി. ചാലക്കുന്നിലെ അമ്മയുടെ വീട്ടിലെത്തിയാണ് ശ്രവണസഹായി കൈമാറിയത്. സര്‍വീസ് ചെയ്തു കൊണ്ടുവന്ന പഴയ പ്രൊസസറാണ് താല്‍ക്കാലികമായി നല്‍കിയത്.

സാമുഹ്യ സുരക്ഷാ മിഷന്റെ വീ കെയര്‍ പദ്ധതിയില്‍ നിന്ന് രണ്ടാഴ്ചയ്ക്കകം പുതിയ ശ്രവണസഹായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അന്ന് തന്നെ സുരക്ഷാ മിഷന്‍ ഇടപെട്ടിരുന്നു. നഷ്ടപ്പെട്ടത് തിരികെ ലഭിക്കുകയോ വ്യക്തികളോ സംഘടനകളോ വാങ്ങി നല്‍കുകയോ ചെയ്യുമോ എന്നറിയാനാണ് രണ്ട് ദിവസം കാത്തിരുന്നത്.

നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും ഉടനെ നല്‍കുമെന്ന് ആരും വാഗ്ദാനം ചെയ്യാതിരുന്നതിനാലാണ് സര്‍ക്കാര്‍ തന്നെ ഇടപെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതി പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കോ€ിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്തതിനെ തുടര്‍ന്ന് നാല് മാസമേ ആയിട്ടുള്ളൂ നിയശ്രീയ്ക്ക് കേള്‍വി ശക്തി ലഭിച്ചിട്ട്.

ജന്മനാ കേള്‍വി ശക്തി ഇല്ലാതിരുന്നതിനാല്‍ നിയമോള്‍ വാക്കുകള്‍ പഠിച്ച് വരുന്നതോയുള്ളൂ. ഇതിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്പീച്ച് തെറാപ്പി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച സ്പീച്ച് തെറാപ്പിക്കായി അമ്മയ്‌ക്കൊപ്പം പോകുന്ന വഴിക്കാണ് നാല് ലക്ഷം രൂപ വില വരുന്ന ശ്രവണസഹായി നഷ്ടപ്പെട്ടത്.

Ads by Google
Friday 08 Feb 2019 08.05 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW