Wednesday, April 24, 2019 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 06.42 PM

ആനപ്രേമികളുടെ രാമരാജന്‍, ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആന: ഇടയുന്നതിനും, ജീവനെടുക്കുന്നതിലും 'തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍' കുപ്രസിദ്ധന്‍!

Thechikottukavu ramachandran

തൃശ്ശൂര്‍: ഗജലക്ഷണങ്ങള്‍ തികഞ്ഞ, ആനപ്രേമികളുടെ 'രാമരാജനാണ്' തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരുമുള്ള ആന, 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആന. എന്നിങ്ങനെ വിശേഷണങ്ങള്‍ ചൂടുമ്പോഴും ഇടഞ്ഞ് ആളുകളുടെ ജീവനെടുക്കുന്നതിലെ കുപ്രസിദ്ധിയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിടാതെ പിന്തുടരുന്നുണ്ട്. ഏറ്റവും ഒടുവിലായി ഇന്ന് ഒരാളുടെ കൂടെ ജീവനെടുത്ത് അപകടപരമ്പരയിലെ മരണം 12 ആക്കി.

ആറ് പാപ്പാന്‍മാരും, നാല് സ്ത്രീകളും, ഒരു വിദ്യാര്‍ത്ഥിയും ഇന്ന് മരിച്ച കണ്ണൂര്‍ സ്വദേശി ബാബുവുമടക്കം 12 പേരാണ് രാമചന്ദ്രന്‍ ഇടഞ്ഞതിനിടെ ഇതുവരെ മരിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് രാമചന്ദ്രന്‍. 1984 ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തുകയായിരുന്നു.

ബഹിാറിലെ ആനച്ചന്തയില്‍ നിന്നാണ് മോട്ടിപ്രസാദ് എന്ന് പേരുള്ള ആനയെ കേരളത്തിലെത്തിച്ചത്. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എഎന്‍ രാമചന്ദ്ര അയ്യരായിരുന്നു ആദ്യ ഉടമ. പിന്നീടാണ് ദേവസ്വം ഏറ്റെടുക്കുന്നത്. 1986 ല്‍ അന്നത്തെ പാപ്പാന്‍ വാഹനമിടിച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന് എത്തിയ പാപ്പാന്റെ മര്‍ദ്ദനത്തില്‍ ആനയുടെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയായിരുന്നു. കാലക്രേമേണ ഇടതുകണ്ണിന്റെ കാഴ്ചയും ഭാഗികമായി നഷ്ടപ്പെട്ടു.

ക്രൂരമര്‍ദ്ദനത്തിന്റെ നോവുന്ന ഓര്‍മ്മ പേറി ജീവിക്കുന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ നടയ്ക്കിരുത്തി അടുത്ത അഞ്ചു കൊല്ലത്തിനിടെ ആറു പാപ്പാന്മാരെ കൊലപ്പെടുത്തി. 2009 ല്‍ തൃശ്ശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍വെച്ച് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ ഒരു പന്ത്രണ്ടുകാരന്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ എറണാകു്ത്തപ്പന്‍ ക്ഷേത്രത്തില്‍ ഇടഞ്ഞതിനെ തുടര്‍ന്ന് ഒരു സ്ത്രീ മരിച്ചു. 2013 ല്‍ പൊരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിനിടെ രാമചന്ദ്രന്‍ ഇടഞ്ഞതോടെ പൊലിഞ്ഞത് മൂന്നു സ്ത്രീകളുടെ ജീവനാണ്. ഏറ്റവും ഒടുവില്‍ തൃശ്ശൂരില്‍ ഗൃഹപ്രവേശനത്തിന് മോടി കൂട്ടാനായി എത്തിച്ച തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇടഞ്ഞാണ് വിരുന്നുകാരന് ദാരുണാന്ത്യം സംഭവിച്ചത്.

2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയാണ്. കാഴ്ചശക്തി നഷ്ടമായ ഈ ആനയെ മൃഗഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.

Ads by Google
Friday 08 Feb 2019 06.42 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW