Friday, July 19, 2019 Last Updated 58 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 06.49 PM

ദീതിയുടെ കണ്ണ് ഡല്‍ഹിയില്‍; ബംഗാള്‍ ഭരണം ഇടനിലക്കാരുടെ കൈകളിലെന്നും പ്രധാനമന്ത്രി

Mamata Banerjee, PM Modi

ജല്‍പ്പായ്ഗുരി: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോഡി. ഡല്‍ഹിയിലെ ഭരണമാണ് മമത കണ്ണുവയ്ക്കുന്നതെന്ന് മോഡി വിമര്‍ശിച്ചു. ഡല്‍ഹിയിലെ ഭരണം കണ്ണുനട്ടിരിക്കുന്ന മമത ബംഗാളിന്റെ ഭരണം ഇടനിലക്കാര്‍ക്കും സിന്‍ഡിക്കേറ്റിനും വിട്ടുകൊടുത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ ബി.ജെ.പി റാലിലെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദീദി ഡല്‍ഹിയിലേക്ക് നീങ്ങാന്‍ കണ്ണുനട്ടിരിക്കുകയാണ്. ബംഗാള്‍ ഭരിക്കുന്നത് ഇടനിലക്കാരും സിന്‍ഡിക്കേറ്റുമാണ്. അവര്‍ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

ശാരദ ചിട്ടി തട്ടിപ്പ് കേസിനെച്ചൊല്ലി ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് മമതയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി തന്നെ രംംത്ത് വന്നിരിക്കുന്നത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പോലീസിനെ വിട്ട് തടഞ്ഞ മമത കേന്ദ്രത്തിനെതിരെ മൂന്ന് ദിവസം നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു.

അഴിമതി ആരോപണം നേരിടുന്നയാളെ സംരക്ഷിക്കാന്‍ ഒരു മുഖ്യമന്ത്രി തന്നെ ധര്‍ണ്ണ നടത്തുന്നത് കേട്ടുകേഴ്‌വിയില്ലാത്ത സംഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചിട്ടി തട്ടിപ്പ് നടത്തിയവരെയും തട്ടിപ്പുകാരെ സംരക്ഷിക്കുന്നവരെയും ഈ കാവല്‍ക്കാരന്‍ വെറുതെവിടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃണമുല്‍ കോണ്‍ഗ്രസ് എതിരാളികള്‍ക്കെതിരെ അക്രമത്തിന്റെ പാത സ്വീകരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരുടെ അക്രമത്തില്‍ നിന്ന് മോചനം നേടാനാണ് ബംഗാള്‍ ജനത ദീതിയ്ക്ക് വോട്ട് ചെയ്തത്. എന്നാല്‍ കമ്മ്യുണിസ്റ്റ് സര്‍ക്കാരിന്റെ പാര്‍ട്ട് 2 ആയി തൃണമുല്‍ സര്‍ക്കാര്‍ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW