Friday, February 08, 2019 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 06.16 PM

ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബില്‍ തീപിടുത്തം: പത്ത് താരങ്ങള്‍ക്ക് ദാരുണാന്ത്യം

Flamengo fire, 10 killed,  Brazilian football club

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ പ്രശസ്ത ക്ലബായ ഫ്‌ളമംഗോയിലുണ്ടായ തീപിടുത്തത്തില്‍ 10 ഫുട്‌ബോള്‍ താരങ്ങള്‍ മരിച്ചു. മൂന്ന് പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ട്രെയിനിംഗ് സെന്ററില്‍ ബ്രസീലിലെ വലിയ ക്ലബ്ബുകളിലൊന്നായ ഫ്‌ലമെംഗോയുടെ യൂത്ത് ടീം താമസിച്ചിരുന്ന ഡോര്‍മിറ്ററിയിലാണ് തീപിടിത്തമുണ്ടായത്. ബ്രസീലിയന്‍ സമയം രാവിലെ 5.10ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണയ്ക്കാനായത്.

അപകടത്തില്‍ ആരൊക്കെയാണ് മരണപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. 14 മുതല്‍ 17 വയസ് വരെ പ്രായമുള്ള യുവതാരങ്ങളാണ് ഡോര്‍മിറ്ററിയില്‍ താമസിച്ചതെന്നാണ് അധികൃതര്‍ പുറത്ത് വിടുന്ന വിവരങ്ങള്‍.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൊണാള്‍ഡീഞ്ഞോ, ബബറ്റോ, റൊമാരിയോ തുടങ്ങിയ വമ്പന്‍ താരങ്ങളെ വളര്‍ത്തിയെടുത്ത ക്ലബ്ബാണ് ഫ്‌ലമെംഗോ. ഫുട്‌ബോള്‍ കൂടാതെ, ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമിംഗ്, വോളിബോള്‍ എന്നീ ടീമുകളും ഫ്‌ലമെഗോയ്ക്കുണ്ട്. രണ്ട് മാസം മുമ്പാണ് €ബിന്റെ യൂത്ത് പരിശീലന കേന്ദ്രം വികസിപ്പിച്ചത്.

Ads by Google
Friday 08 Feb 2019 06.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW