Monday, April 22, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 04.15 PM

പോളാര്‍ വോര്‍ട്ടെക്‌സില്‍ 'ഫ്‌ലഫി' ഫ്‌ലാറ്റ്: തണുത്തുറഞ്ഞ പൊന്നോമനയ്ക്ക് ഒടുവില്‍ രക്ഷയായത് ചൂടുവെള്ളവും ഹെയര്‍ഡ്രൈയറും

Frozen Cat

മോണ്ടാന: അമേരിക്കയില്‍ അനുഭവപ്പെടുന്ന കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ് മരണത്തോട് മല്ലിട്ട് ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഫ്‌ലഫിയാണ് താരം. ഫ്ഫിയെന്ന മൂന്നുവയസ്സുകാരി പൂച്ചയാണ് കൊടുംതണുപ്പിനെ തുടര്‍ന്ന് ശരീരമാസകലം തുണുത്തുറഞ്ഞു പോയത്. യുഎസിലെ മോണ്ടാന സംസ്ഥാനത്ത് കാലിസ്‌പെല്ലിലാണ് സംഭവം. പോളാര്‍ വോര്‍ട്ടെക്‌സിന്റെ ഫലമായാണ് അമേരിക്കയില്‍ കൊടുംതണുപ്പ് അനുഭവപ്പെടുന്നത്.

Frozen Cat

മഞ്ഞില്‍ തണുത്തുറഞ്ഞ നിലയില്‍ പൂച്ചയെ കണ്ടപ്പോള്‍ ആദ്യം മഞ്ഞിനടയില്‍ എന്തോ തിരയുകയാണെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ തണുത്തുറഞ്ഞു പോയെന്ന് മനസിലാക്കിയ വീട്ടുകാര്‍ പൊന്നോമനയെ മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൂച്ചകളൂടെ ശരാശരി താപനില 100-102 ഡിഗ്രി ഫാരന്‍ഹീറ്റാണ്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഫ്‌ലഫിക്കുണ്ടായിരുന്നത് 90 ഡിഗ്രിയാണ്. തുടര്‍ന്ന് ചൂടുവെള്ളവും ഹെയര്‍ ഡ്രൈയറും പക്ഷിക്കൂടുകളിലും മറ്റും ചൂട് നല്‍കാനുപയോഗിക്കുന്ന കേജ് വാമറും ഐവി ഫ്‌ലൂയിഡും ഉപയോഗിച്ചാണ് ഫ്‌ലഫിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്.

Frozen Cat

Ads by Google
Friday 08 Feb 2019 04.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW