Saturday, July 06, 2019 Last Updated 11 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 02.54 PM

ഓക്‌ലന്‍ഡില്‍ 'സമനില' പിടിച്ചു: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം

India vs New Zealand

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി20 യില്‍ തകര്‍ന്നടിഞ്ഞ് പരമ്പരയില്‍ പിന്നിലായ ഇന്ത്യ ഓ€ന്‍ഡില്‍ സമനില പിടിച്ചു. രണ്ടാം ടി20 മത്സരത്തില്‍ കിവീസിനെതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ അനായാസ വിജയം. ന്യൂസിലനഡ് ഉയര്‍ത്തിയ 159 റണ്‍സ് ലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 18-ാം ഓവറിലെ അഞ്ചാമത്തെ പന്ത് ബൗണ്ടറി പറത്തി ഋഷഭ് പന്താണ് ഇന്ത്യയ്ക്കായി വിജയ റണ്‍ കുറിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ 1-1 സമനില പിടിച്ചു.

ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ- ശിഖര്‍ ധവാന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ്ങ് വിക്കറ്റില്‍ 56 പന്തില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇരുവരുടെയും വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്. ട്വന്റി20 യിലെ 16-ാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ്മ ( 29 പന്തില്‍ 50)യും 31 പന്തില്‍ 30 റണ്‍സോടെ ധവാനുമാണ് മികച്ച തുടക്കമൊരുക്കിയത്. പിന്നീട് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഋഷഭ് പന്ത്- ധോണി സഖ്യം ഇന്ത്യയെ വിജയത്തീരത്തെത്തിച്ചു. 28 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 40 റണ്‍സോടെ ഋഷഭ് പന്തും, 17 പന്തില്‍ ഒരു ബൗണ്ടറി സഹിതം 20 റണ്‍സോടെ ധോണിയും പുറത്താകാതെ നിന്നു. എട്ടു പന്തില്‍ ഒരു സിക്‌സും ബൗണ്ടറിയും ഉള്‍പ്പെടെ 14 റണ്‍സെടുത്ത വിജയ് ശങ്കറിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാമത് നഷ്ടമായത്. കിവീസിനായി ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ഡാരിന്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ട്വന്റി20 യില്‍ ആദ്യ അര്‍ധ സെഞ്ചുറി കുറിച്ച കോളിന്‍ ഗ്രാന്‍ഡ്‌ഹോമാണ് (28 പന്തില്‍ 50) കിവീസിന്റെ ടോപ് സ്‌കോറര്‍. ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. 50 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേയ്ക്കു നീങ്ങിയ ന്യൂസിലന്‍ഡിന് അഞ്ചാം വിക്കറ്റില്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം -റോസ് ടെയ്‌ലര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 77 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലേയ്ക്ക് നയിച്ചത്. 50 റണ്‍സെടുത്ത ഗ്രാഡ് ഹോമിനെ രോഹിതിന്റെ കൈകളിലെത്തിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. 36 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 42 റണ്‍സെടുത്ത ടെയ്‌ലര്‍ റണ്ണൗട്ടായി. ഓപ്പണര്‍മാരായ ടിം സീഫര്‍ട്ട്( 12 പന്തില്‍ 12), കോളിന്‍ മണ്‍റോ( 12 പന്തില്‍ 12), മിച്ചല്‍ സാന്റ്‌നര്‍(ഏഴ്), ടിം സൗത്തി( മൂന്ന്), എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സ്മകാട്ട് കുല്ലെലെയ്ന്‍ രണ്ടു റൗസുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി ക്രുനാല്‍ പാണ്ഡ്യ മൂന്നും, ഖലീല്‍ അഹ്മ്മദ് രണ്ടും, ഭുവനേശ്വര്‍ കുമാ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW