Friday, June 21, 2019 Last Updated 25 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.53 PM

നിരവധി പുതുമകളോടെ റെനോ ഡസ്റ്റര്‍ എത്തുന്നു

new renault duster

കോംപാക്റ്റ് എസ്‌യുവിയായ റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയതാണ് പ്രധാന പ്രത്യേകത.

റെനോ/ഡാസിയയുടെ പുതിയ മീഡിയനാവ് ഇവൊലൂഷന്‍ അഥവാ മീഡിയ നാവ് 4.0 ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സഹിതമാണ് 2019 റെനോ ഡസ്റ്റര്‍ എത്തുന്നതെന്നാണ് റിപ്പോർട്ട്.

പുതിയ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ബേസ് സ്‌പെക് ആര്‍എക്‌സ്ഇ വേരിയന്റ് ഒഴികെ മറ്റെല്ലാ വേരിയന്റുകളിലും ലഭിക്കും.

ഒക്‌റ്റോബറില്‍ നടന്ന 2018 പാരിസ് മോട്ടോര്‍ ഷോയിലാണ് പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ റെനോയുടെ ആഗോള മോഡലുകളില്‍ പുതിയ ഫീച്ചറുകൾ ലഭിച്ചു തുടങ്ങിയെന്നാണ് സൂചന.

മാത്രമല്ല, ഡസ്റ്റര്‍ പരിഷ്‌കരിച്ചതിനൊപ്പം വേരിയന്റ് ലൈനപ്പില്‍ റെനോ മാറ്റം വരുത്തുകയും ചെയ്തു. ഇനിമുതൽ പെട്രോള്‍ ആര്‍എക്‌സ്എല്‍, ഡീസല്‍ 85 പിഎസ് സ്റ്റാന്‍ഡേഡ്, ഡീസല്‍ 110 പിഎസ് ആര്‍എക്‌സ്ഇസഡ് എഎംടി എന്നീ വേരിയന്റുകള്‍ ലഭിക്കില്ല.

ഈ മൂന്ന് വേരിയന്റുകളും നിര്‍ത്തി. പകരം പുതുതായി പെട്രോള്‍ ആര്‍എക്‌സ്എസ്, ഡീസല്‍ 110 പിഎസ് ആര്‍എക്‌സ്എസ് എഎംടി എന്നീ വേരിയന്റുകള്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഡസ്റ്ററില്‍ ഇപ്പോഴും സ്റ്റാന്‍ഡേഡായി എയര്‍ബാഗുകള്‍ നല്‍കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ തയ്യാറായില്ല.

Ads by Google
Ads by Google
Loading...
TRENDING NOW