Friday, April 26, 2019 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.49 PM

'അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കക്കൂസ് രാഷ്ട്രിയത്തിന് കുടപിടിക്കുകയാണ് മലയാളത്തിന്റെ സിനിമാ സൃഷ്ടാക്കള്‍'; വിമര്‍ശനവുമായി ഹരീഷ് പേരടി

facebook post

മലയാള സിനിമ ലോകത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഇന്ന് ആര്‍ത്തവമുള്ള സ്ത്രികള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ആര്‍ത്തവ ലഹള നടത്തുന്ന കാലത്ത് അത് ചര്‍ച്ച ചെയ്യാതെ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കക്കൂസ് രാഷ്ട്രിയത്തിന് കുടപിടിക്കുകയാണ് മലയാളത്തിന്റെ സിനിമാ സൃഷ്ടാക്കളെന്ന് ഹരീഷ് പേരടി വിമര്‍ശിക്കുന്നു. മലയാള സിനിമ ഇപ്പോഴും 20 കൊല്ലം പിന്നില്‍ തന്നെയാണെന്നും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് നെഞ്ചില്‍ കൈവച്ച് സന്തോഷിക്കാന്‍ കുറേവര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമ കിട്ടിയത് തമിഴില്‍ നിന്നായത് അതുകൊണ്ടാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

'ഫെയ്‌സ് ബുക്കില്‍ മുഴുവന്‍ മലയാള സിനിമയിലെ തീട്ടപറമ്പിലേക്കുള്ള വഴിയേ കാണാനുള്ളു... അപ്പോള്‍ ഒരു പഴയ മലയാള സിനിമ ഓര്‍മ്മ വന്നു... IVശശി, T.ദാമോദരന്‍ സിനിമയായ 'അങ്ങാടിക്കപ്പുറത്ത് ' എന്ന സിനിമയില്‍ അച്ഛന്‍ കുഞ്ഞിന്റെ കഥാപാത്രം അന്ന എവിടെ എന്ന് ചോദിക്കുന്നു... അപ്പോള്‍ വീട്ടിലെ സ്ത്രി പറയുന്നു .. ഓള് റെയില്‍ന്റെ വക്കത്ത് തൂറാന്‍ പോയിന്ന്... തീട്ട പറമ്പൊക്കെ പറയേണ്ട കാലത്ത് മനോഹരമായി മലയാള സിനിമ പറഞ്ഞിട്ടുണ്ട് ... ഇന്ന് ആര്‍ത്തവമുള്ള സ്ത്രികള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ആര്‍ത്തവ ലഹള നടത്തുന്ന കാലത്ത് .. ഒരു വലിയ ആര്‍ത്തവ പറമ്പിനെ കുറിച്ച് സംസാരിക്കേണ്ട കാലത്ത് നമ്മള്‍ ഇല്ലാത്ത തീട്ടപറമ്പിനെ പറ്റി ചര്‍ച്ച ചെയ്യുന്നു... മലയാള സിനിമ ഇപ്പോഴും 20 പത് കൊല്ലം പിന്നില്‍ തന്നെയാണ്... മലയാളത്തിന്റെ മഹാനടന്‍ മമ്മുക്കക്ക് നെഞ്ചില്‍ കൈ വെച്ച് സന്തോഷിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയത്... ഒരു തമിഴ് സിനിമയാണെന്നും നമ്മള്‍ ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം... പ്രിയപ്പെട്ട മലയാള സിനിമ സൃഷ്ടാക്കളെ അല്‍ഫോസ് കണ്ണന്താനത്തിന്റെ കക്കുസ് രാഷ്ട്രിയത്തിന് കുടപിടിക്കാതെ മണ്ണില്‍ കാലുകുത്തി സംസാരിക്കു ...ഭര്‍ത്താവിന്റെ വിട്ടില്‍ തമസിക്കാനുള്ള കോടതി വിധി വന്നിട്ടും കനഗ ദുര്‍ഗ യുടെ ശ്വാസം മുട്ടലിനെ പറ്റി ഒന്നും പറയാതെ...'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW