Tuesday, April 23, 2019 Last Updated 11 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.05 PM

"9" കണ്ട് കിളി പോയെന്ന് ആരാധകന്‍; ഒരിക്കല്‍ക്കൂടി കണ്ടാല്‍ കിളി തിരിച്ചുവരുമെന്ന് പൃഥ്വിയുടെ മറുപടി

viral tweet

പൃഥ്വിരാജ് നായകനായ പുതിയ ചിത്രമാണ് 9. ചിത്രം കണ്ട് കിളി പോയെന്ന് പറഞ്ഞ ആരാധകന് തകര്‍പ്പന്‍ മറുപടി കൊടുത്തിരിക്കുകയാണ് പൃഥ്വിരാജ്. ഒരിക്കല്‍ക്കൂടി കണ്ടാല്‍ കിളി തിരിച്ചുവരുമെന്നാണ് പൃഥ്വിയുടെ മറുപടി.

പൃഥ്വിരാജിനൊപ്പം സോണി പിക്‌ച്ചേഴ്‌സും നിര്‍മാണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെയാണ് ഒരു ആരാധകന്‍ താന്‍ ചിത്രം കണ്ടെന്നും കണ്ട് കഴിഞ്ഞപ്പോള്‍ ആകെ മൊത്തെ കണ്‍ഫ്യൂഷനായെന്നും ക്ലൈമാക്‌സ് ഒന്ന് വിശദീകരിച്ച് തരാമോയെന്നും പൃഥ്വിയോട് ട്വിറ്ററിലൂടെ ചോദിച്ചത്. ഇതിന് പൃഥ്വിരാജ് നല്‍കിയ രസകരമായ മറുപടിയാണ് വൈറലായിരിക്കുന്നത്. ചിത്രം ഒന്ന് കൂടി കണ്ടാല്‍ മതി, അപ്പോള്‍ പോയ കിളി തിരിച്ചു വന്നോളും എന്നായിരുന്നു. ചിത്രം കണ്ടതിനു വളരെ നന്ദിയെന്നും പൃഥ്വി ആരാധകനു നല്‍കിയ നല്‍കിയ മറുപടിയില്‍ കുറിച്ചു.

ജെനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമത മോഹന്‍ദാസ്, വമിക ഗബ്ബി, മാസ്റ്റര്‍ അലോക്, പ്രകാശ് രാജ്, ടോണി ലൂക്, രാഹുല്‍ മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW