Saturday, June 22, 2019 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 12.17 PM

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛന്റെ സുഹൃത്ത് നിരന്തരം ബലാത്സംഗം ചെയ്തു; പീഡനം മദ്യം വാങ്ങികൊടുത്ത് പിതാവിനെ മയക്കി കിടത്തിയ ശേഷം

minor molested

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛന്റെ സുഹൃത്ത് നിരന്തരമായി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ 70കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ അച്ഛന് മദ്യം വാങ്ങി കൊടുത്ത് മയക്കിയാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നത്. കുട്ടിയുടെ അമ്മ മറ്റൊരിടത്തായതിനാല്‍ പിതാവിനും മുത്തശ്ശിക്കും ഒപ്പമാണ് 11കാരി കഴിഞ്ഞിരുന്നത്.

എല്ലാ ദിവസവും പ്രതിയും കുട്ടിയുടെ പിതാവും ഒരുമിച്ചിരുന്നാണ് മദ്യപിച്ചിരുന്നത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മദ്യ ലഹരിയില്‍ മയങ്ങുമ്പോള്‍ കുട്ടി ഉറങ്ങിയിരുന്ന മുകളിലെ മുറിയില്‍ പ്രതി എത്തുകയും കുട്ടിയെ നഗ്നയാക്കി ബലാത്സംഗം ചെയ്യുകയുമായിരുന്നു പതിവ്. പ്രദേശത്തെ റേഷന്‍ കട ഉടമയാണ് പ്രതി.

ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ 2 മണിയോടെ പെണ്‍കുട്ടി അമ്മയെ വിളിച്ച് താന്‍ വളരെ പേടിച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു. ഇവിടെ എത്തി എന്നെ വീട്ടിലേക്ക് തിരികെ കൊണ്ട് പോകാനും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ബലാത്സംഗത്തിനിരയായ വിവരം പെണ്‍കുട്ടി പറഞ്ഞിരുന്നില്ല. അടുത്ത ദിവസം രാവിലെ അമ്മ എത്തി. തുടര്‍ന്ന് ബലാത്സംഗ വിവരം അമ്മയോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അച്ഛന്റെ സുഹൃത്ത് തന്നെ നഗ്നയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുട്ടി അമ്മയോട് പറഞ്ഞു.

തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതി അറസ്റ്റിലായത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW