Friday, February 08, 2019 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 10.46 AM

അമ്മയാകുന്നത് പോലെ അച്ഛനാകുന്നതും ആഘോഷിക്കപ്പെടണം; വ്യത്യസ്തമായൊരു മേെറ്റണിറ്റി ഫോട്ടോഷൂട്ട്

gone viral

വെഡ്ഡിങ് ഷൂട്ടിനൊപ്പം തന്നെ പ്രാധാന്യമാണ് ഇപ്പോള്‍ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിനും മെറ്റേണിറ്റി ഷൂട്ടിനുമൊക്കെയുള്ളത്. നിരവധിയാളുകളാണ് തങ്ങളുടെ ഗര്‍ഭകാലം ആഘോഷവും അവിസ്മരണീയവുമാക്കുന്ന ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇത്തരത്തിലെ ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ്. ലക്ഷ്മി-സമീഷ് ദമ്പതികളുടേതാണ് ഈ ഫോട്ടോഷൂട്ട്.

gone viral

സാധാരണ മെറ്റേണിറ്റി ഷൂട്ടുകളിലെല്ലാം കാണാത്ത ഒരുപാട് പ്രത്യേകതകള്‍ ഇതിലുണ്ട്. ഭാര്യയ്ക്ക് മാത്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പൊതുവെ ഇത്തരം ഷൂട്ടുകളെല്ലാം. പക്ഷേ ഇത് അങ്ങനെയല്ല, ലക്ഷ്മിയും സമീഷും ഏറെ ആക്റ്റീവായി ഫോട്ടോകളെല്ലാം ഗംഭീരമാക്കിയിട്ടുണ്ട്. പരമ്പരാഗതരീതികളെ പശ്ചാത്തലമാക്കിയാണ് ഈ ദമ്പതികളുടെ ഫോട്ടോഷൂട്ട് ഒരുക്കിയത്.

gone viral

മുണ്ടും നേര്യതും ധരിച്ചു നിറവയറോടെ നില്‍ക്കുന്ന ഭാര്യയും സ്‌നേഹനിധിയായ ഭര്‍ത്താവും ചേര്‍ന്ന് ഇണക്കങ്ങളും പിണക്കങ്ങളുമുള്ള ഒരു ഗര്‍ഭകാലം കാണികളുടെ മനസിനെ ആനന്ദിപ്പിക്കുന്നു. ഡ്രീം മേക്കേഴ്‌സ് ആണ് ഈ ദമ്പതികളുടെ സുന്ദരനിമിഷങ്ങള്‍ ഒപ്പിയെടുത്തത്.

gone viral

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW