Tuesday, May 21, 2019 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 08.33 AM

നിലം അടിച്ചുവാരിയില്ല; പ്രിന്‍സിപ്പാളിന്റെ മര്‍ദ്ദനത്തില്‍ 16 ബീഹാറി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Beaten By Principal

പാറ്റ്‌ന: നിലം അടിച്ചുവാരാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മര്‍ദ്ദനത്തില്‍ 16 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ബീഹാറിലെ വൈശാലി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഇതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

വിഷയത്തില്‍ പ്രക്ഷുബ്ദനായ ജനക്കൂട്ടം സ്‌കൂളിലേക്ക് പ്രതിഷേധിച്ചെത്തുകയും പ്രധാനാധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

സംഭവം പുറത്ത് അറിഞ്ഞതോടെ രക്ഷകര്‍ത്താക്കളും മാതാപിതാക്കളും ഗ്രാമീണരും സംഘം ചേര്‍ന്ന് എത്തുകയും പ്രതിഷേധം നടത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഘത്തെ കണ്ടതോടെ മറ്റ് അധ്യാപകരും സ്‌കൂളില്‍ നിന്നും ഓടി രക്ഷപെടുകയായിരുന്നു.

പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ 16 വിദ്യാര്‍ത്ഥികള്‍ പ്രദേശത്തെ ആശുപത്രിയില്‍ കഴിയുകയാണെന്നും അന്വേഷണോദ്യോഗസ്ഥന്‍ ദേശീയമാധ്യമത്തോട് പറഞ്ഞു.

Ads by Google
Friday 08 Feb 2019 08.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW