Saturday, February 09, 2019 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.47 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പ്രാക്‌ടിക്കല്‍

2018 ഡിസംബറില്‍ നടന്ന ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. ബയോടെക്‌നോളജി (സി.എസ്‌.എസ്‌.-റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 12 മുതല്‍ അതത്‌ കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. മൈക്രോബയോളജി (സി.എസ്‌.എസ്‌. - 2018 അഡ്‌മിഷന്‍ - റഗുലര്‍/20142015, 2016, 2017 അഡ്‌മിഷന്‍ സപ്ലിമെന്ററി/2012, 2013 മേഴ്‌സി ചാന്‍സ്‌ ) പരീക്ഷ ഡിസംബര്‍ 2018ന്റെ പ്രാക്‌ടിക്കല്‍ 12 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

മൂന്നാം സെമസ്‌റ്റര്‍ ബി.സി.എ./ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (പുതിയ സ്‌കീം റഗുലര്‍ 2017 അഡ്‌മിഷന്‍) നവംബര്‍ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 14ന്‌ തുടങ്ങും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

2018 ഡിസംബറില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ ബി.എ. മ്യൂസിക്‌, വീണ സി.ബി.സി.എസ്‌ (2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) സി.ബി.സി.എസ്‌.എസ്‌. (20132016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 26 മുതല്‍ 28 വരെ ആര്‍.എല്‍.വി. കോളജില്‍ നടക്കും.

2019 ജനുവരിയില്‍ നടന്ന ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ്‌ (സി.എസ്‌.എസ്‌. റഗുലര്‍/റീഅപ്പിയറന്‍സ്‌) പരീക്ഷയുടെ അഡ്വാന്‍സ്‌ഡ് ഇലക്‌ട്രോണിക്‌സ്‌ ലാബ്‌ ആന്‍ഡ്‌ പവര്‍ ഇലക്‌ട്രോണിക്‌സ്‌ ലാബ്‌ 14ന്‌ അതത്‌ കോളേജുകളില്‍ നടത്തും.

പരീക്ഷഫലം

2018 ഒക്‌ടോബറില്‍ നടന്ന സി.ബി.സി.എസ്‌.എസ്‌. അഞ്ചാം സെമസ്‌റ്റര്‍ ബി.എ. മോഡല്‍ ണ്ട, ണ്ടണ്ട, ണ്ടണ്ടണ്ട (2016 റഗുലര്‍/20132015 സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 23 വരെ അപേക്ഷിക്കാം.

2018 ഒക്‌ടോബറില്‍ നടന്ന അഞ്ചാം സെമസ്‌റ്റര്‍ ബി.കോം. സി.ബി.സി.എസ്‌.എസ്‌. (മോഡല്‍ I, I-I, I-I-I 2016 അഡ്‌മിഷന്‍ റഗുലര്‍, 2013-2015 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 23 വരെ അപേക്ഷിക്കാം.

2018 ഒക്‌ടോബറില്‍ നടന്ന അഞ്ചാം സെമസ്‌റ്റര്‍ ബി.എസ്‌സി. സി.ബി.സി.എസ്‌.എസ്‌. (മോഡല്‍ I, I-I, I-I-I 20132016 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 23 വരെ അപേക്ഷിക്കാം.

2018 ഒക്‌ടോബറില്‍ നടന്ന അഞ്ചാം സെമസ്‌റ്റര്‍ ബി.ബി.എ, ബി.സി.എ, ബി.ബി.എം. ബി.എസ്‌.ഡബ്ലിയു, ബി.ടി.എസ്‌, ബി.എഫ്‌.ടി, ബി.പി.ഇ. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 23 വരെ അപേക്ഷിക്കാം.

പി.എച്ച്‌.ഡി. നല്‍കി

ബയോസയന്‍സസില്‍ സി. ചന്ദനയ്‌ക്കും മാനേജ്‌മെന്റ്‌ സ്‌റ്റഡീസില്‍ എം. ഉവൈസ്‌, സി.വി. ലോലിത എന്നിവര്‍ക്കും കെമിസ്‌ട്രിയില്‍ ജി. അഖിലിനും ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ കെ.പി. കൈലാസിനും ബയോടെക്‌നോളജിയില്‍ ടിജു ചാക്കോയ്‌ക്കും കമ്പ്യൂട്ടര്‍ സയന്‍സില്‍ കെ.ആര്‍. അനിലിനും ബിഹേവിയറല്‍ മെഡിസിനില്‍ ഗംഗ ജി. കൈമളിനും പി.എച്ച്‌.ഡി. നല്‍കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ തീരുമാനിച്ചു.

ഉത്തരക്കടലാസ്‌ ഇന്ന്‌ കൈപ്പറ്റണം

സോണല്‍ ക്യാമ്പുകളില്‍ മൂല്യ നിര്‍ണയത്തിന്‌ എത്തിച്ച ഒന്ന്‌, രണ്ട്‌ സെമസ്‌റ്റര്‍ ബിരുദ പ്രൈവറ്റ്‌ (2018 നവംബര്‍) പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ കൈപ്പറ്റാത്ത അഡീഷണല്‍ എക്‌സാമിനര്‍മാര്‍ ഇന്ന്‌ അവ കൈപ്പറ്റണം. പാലാ അല്‍ഫോണ്‍സാ കോളജ്‌, കോട്ടയം ബി.സി.എം., ചങ്ങനാശേരി ക്രിസ്‌തുജ്യോതി കോളജ്‌, ആലുവ യു.സി കോളജ്‌, ലബ്ബക്കട ജെ.പി.എം കോളജ്‌, തൃപ്പൂണിത്തുറ ചിന്‍മയ കോളജ്‌, മൂവാറ്റുപുഴ നിര്‍മല കോളജ്‌, കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജ്‌ എന്നിവിടങ്ങളിലാണ്‌ ക്യാമ്പ്‌. 19ന്‌ ക്യാമ്പില്‍ തിരികെ ഏല്‍പ്പിക്കണം. ചീഫ്‌ എക്‌സാമിനര്‍മാര്‍ 20 ന്‌ ഉത്തരക്കടലാസുകള്‍ കൈപ്പറ്റി 27നകം ക്യാമ്പില്‍ തിരികെ നല്‍കണം. വിശദ വിവരത്തിന്‌ ഫോണ്‍: 9946447287.

ബോര്‍ഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌, വിദഗ്‌ധ സമിതി യോഗം ഇന്ന്‌

ബിരുദ, ബിരുദാനന്തര ബിരുദ ബോര്‍ഡ്‌ ഓഫ്‌ സ്‌റ്റഡീസുകളുടെയും വിദഗ്‌ധ സമിതിയുടെയും യോഗം ഇന്ന്‌ സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കും. ബിരുദ ബോര്‍ഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌, വിദഗ്‌ധസമിതിയുടെ യോഗം രാവിലെ 10.30നും ബിരുദാനന്തര ബിരുദ ബോര്‍ഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌, വിദഗ്‌ധ സമിതിയുടെ യോഗം ഉച്ചകഴിഞ്ഞ്‌ രണ്ടിനുമാണ്‌ ചേരുക. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന്‌ വൈസ്‌ ചാന്‍സലര്‍ അറിയിച്ചു.

Ads by Google
Friday 08 Feb 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW