Wednesday, April 24, 2019 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.46 AM

പ്രഫഷണല്‍ സ്‌റ്റുഡന്റ്‌സ് സമ്മിറ്റ്‌ 10-ന്‌ കുസാറ്റില്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രഫഷണല്‍ കോളജുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ പ്രഫഷണല്‍ സ്‌റ്റുഡന്റ്‌സ്‌ സമ്മിറ്റ്‌ നടത്തും. ഈമാസം 10-ന്‌ കളമശേരി കുസാറ്റില്‍ നടക്കുന്ന സമ്മിറ്റില്‍ രണ്ടായിരം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന്‌ മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു.
പത്തിന്‌ രാവിലെ 10-ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്‌ ടാറ്റാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ശാസ്‌ത്രജ്‌ഞന്‍ സന്ദീപ്‌ പി. ത്രിവേദി വിദ്യാര്‍ഥികളോടുമായി സംവദിക്കും. വിദ്യാര്‍ഥികളെ 12 ഗ്രൂപ്പായി തിരിച്ച്‌ ബന്ധപ്പെട്ട മേഖലയിലെ വിദഗ്‌ധരുമായി സംവാദം നടക്കും. തുടര്‍ന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളുമായി സംവദിക്കും. 3.30-ന്‌ മനോജ്‌ വാസുദേവന്‍ കുട്ടികളുമായി സംവദിക്കും.
എന്‍ജിനീയറിങ്‌ കോളജിലെ വിദ്യാര്‍ഥികള്‍ക്ക്‌ ഒരു വര്‍ഷം നീളുന്ന ഇന്റേണ്‍ഷിപ്പ്‌ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

Ads by Google
Friday 08 Feb 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW