Sunday, June 23, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.44 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(8)

uploads/news/2019/02/286633/nithyam.jpg

മേടം - അലങ്കാരവസ്‌തുക്കളോട്‌ താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും.
ഇടവം - മറ്റുള്ളവര്‍ക്കിടയില്‍ മാന്യത വര്‍ധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഉയര്‍ച്ചയുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഉയര്‍ച്ചയുണ്ടാകും. വേഷവിധാനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.
മിഥുനം - വസ്‌തുവാഹനാദികള്‍ സമ്പാദിക്കും. കൂട്ടുകച്ചവടത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും സത്യസന്ധത പാലിക്കും. വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.
കര്‍ക്കടകം - പ്രതീക്ഷിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കു വാരം ഗുണകരമാണ്‌. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ കുറയും.
ചിങ്ങം - സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക്‌ ഉദ്ദേശം സാധിക്കും. ചില വിലപ്പെട്ട രേഖകള്‍ നഷ്‌ടപ്പെടാനിടയുണ്ട്‌. സുഹൃത്തുക്കളില്‍നിന്നു പലവിധ സഹായങ്ങളും പ്രതീക്ഷിക്കാം. പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും.
കന്നി - എല്ലാവരോടും ഹൃദ്യമായി പെരുമാറും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം. തൊഴില്‍രഹിതര്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും.
തുലാം - കര്‍മരംഗത്തു പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തേക്കും. കലാകാരന്മാര്‍ക്ക്‌ പ്രശസ്‌തി വര്‍ധിക്കും. ഉദ്യോഗത്തില്‍ പ്രമോഷന്‍ പ്രതീക്ഷിക്കാം.
വൃശ്‌ചികം - ഉദ്യോഗസ്‌ഥര്‍ക്ക്‌ അഡീഷണനല്‍ ചാര്‍ജ്‌ വഹിക്കേണ്ടിവരും. ഭാവിയില്‍ നേട്ടങ്ങള്‍ക്ക്‌ പണം മുടക്കും. ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും.
ധനു - പിതൃസ്വത്ത്‌ അനുഭവയോഗ്യമാകും. ശാരീരികവും മാനസികവുമായ സുഖം അനുഭവപ്പെടും. കൃഷിയില്‍നിന്ന്‌ വരുമാനം പ്രതീക്ഷിക്കാം.
മകരം - ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തും. കാര്യസാധ്യം ഉണ്ടാകും. വസ്‌തുവക കള്‍ ക്രയവിക്രയം നടത്തുമ്പോള്‍ ശ്രദ്ധിക്കണം.
കുംഭം - പുതിയ സംരംഭങ്ങള്‍ക്കു പ്രാരംഭ തടസ്സങ്ങളുണ്ടാകും. ആപത്തുകളില്‍ നിന്നു രക്ഷപ്പെടും. ധാര്‍മിക കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം പ്രദര്‍ശിപ്പിക്കും.
മീനം - യാത്രാക്ലേശം ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ നിഷ്‌പ്രയാസം ചെയ്‌തു തീര്‍ക്കും. ധനാഗമവും കാര്യവിജയവും ഉണ്ടാകും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Friday 08 Feb 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW